“AI സിനിമകൾക്കായി പുതിയ വർക്ക്ഫ്ലോകൾ! Comfy സ്റ്റുഡിയോയുമായി ComfyOrg വരുന്നു.
വിഎഫ്എക്സ് (VFX) ആർട്ടിസ്റ്റുകൾക്കും അനിമേഷൻ വിദഗ്ധർക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് ComfyOrgആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമായ ‘ComfyStudio’ പുനരാവിഷ്കരിക്കുന്നു . പ്രൊഫഷണൽ സിനിമ നിർമ്മാണത്തിന് ഉതകുന്ന തരത്തിലുള്ള അത്യാധുനിക എഐ വർക്ക്ഫ്ലോകൾ നിർമ്മിക്കുകയാണ് ‘ComfyStudio’ എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ, ആനിമേറ്റർമാർ, പൈപ്പ്‌ലൈൻ ഡെവലപ്പർമാർ എന്നിവരെ ComfyUI ടീമുമായി ചേർത്ത് പ്രവർത്തിപ്പിക്കുന്നു. വെറുമൊരു പരീക്ഷണമെന്നതിലുപരി, യഥാർത്ഥ സിനിമാ നിർമ്മാണത്തിൽ (Real Production) ഉപയോഗിക്കാൻ കഴിയുന്ന കരുത്തുറ്റ വർക്ക്ഫ്ലോകൾ ഇതിലൂടെ വികസിപ്പിക്കും.
ഈ പ്രോഗ്രാമിലൂടെ നിർമ്മിക്കുന്ന എല്ലാ വർക്ക്ഫ്ലോകളും ടൂളുകളും ലോകത്തെ എല്ലാ ക്രിയേറ്റർമാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ‘ഓപ്പൺ സോഴ്സ്’ ആയി പുറത്തുവിടും. പദ്ധതിയെ നയിക്കാൻ പരിചയസമ്പന്നനായ ഒരു പ്രോഗ്രാം മാനേജറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
എഐ ഫിലിം മേക്കേഴ്സിന് ഭാവിയിൽ സൗജന്യമായി ഉപയോഗിക്കാവുന്ന ഹൈ-എൻഡ് വർക്ക്ഫ്ലോകൾ ഇതുവഴി ലഭിക്കും എന്നത് വലിയൊരു സാധ്യതയാണ്.
Summary : ComfyOrg is relaunching its artist residency program, ComfyStudio, to develop advanced AI workflows for professional filmmaking, VFX, and animation production. The initiative will bring together VFX artists, animators, and pipeline developers to create production-ready tools and workflows in collaboration with the ComfyUI team. All workflows and tools created through the program will be released as open source, giving AI filmmakers and creators free access to high-end production pipelines in the future.