AI ഏജന്റുകൾ ഇനി കൂടുതൽ സുരക്ഷിതം; ‘Guardrails 2.0’ അവതരിപ്പിച്ച് എലവൻഏജന്റ്‌സ്
AI ഏജന്റുകളുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതവും നിയന്ത്രിതവുമാക്കുന്നതിനായി ElevenLabs തങ്ങളുടെ ElevenAgents പ്ലാറ്റ്ഫോമിൽ ‘ഗാർഡ്‌റെയിൽസ് 2.0’ (Guardrails 2.0) പുറത്തിറക്കി. ഒരു AI ഏജന്റ് എന്ത് പറയണം, എങ്ങനെ പെരുമാറണം എന്ന് കൃത്യമായി നിയന്ത്രിക്കുന്ന ഒരു ‘സേഫ്റ്റി ലെയർ’ ആണിത്.
എന്താണ് ഗാർഡ്‌റെയിൽസ് 2.0
കമ്പനികൾ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന AIഏജന്റുകൾ ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണം എന്ന് നിശ്ചയിക്കുന്ന നിയന്ത്രണ സംവിധാനമാണിത്. മുൻപത്തെ പതിപ്പിനേക്കാൾ ലളിതവും എന്നാൽ കരുത്തുറ്റതുമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ സ്ഥാപനത്തിനും തങ്ങളുടെ പ്രത്യേക നിയമങ്ങളും പോളിസികളും എഐ ഏജന്റുകളിൽ നടപ്പിലാക്കാൻ സാധിക്കും. ഏജന്റുകൾ അനാവശ്യമായ കാര്യങ്ങൾ സംസാരിക്കുന്നത് ഒഴിവാക്കി, നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
നിങ്ങളുടെ ബ്രാൻഡിന്റെ അന്തസ്സിന് ചേരാത്ത രീതിയിലുള്ള സംസാരമോ പെരുമാറ്റമോ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ഇതിൽ നേരത്തെ തന്നെ സെറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളുണ്ട്. AIയെ തെറ്റായ കാര്യങ്ങൾ പറയിപ്പിക്കാനോ ഹാക്ക് ചെയ്യാനോ ആരെങ്കിലും ശ്രമിച്ചാൽ ഈ പുതിയ സിസ്റ്റം അത് തടയും. ബിസിനസ് ആവശ്യങ്ങൾക്കായി പേടിയില്ലാതെ AI ഉപയോഗിക്കാൻ ഈ പുതിയ അപ്‌ഡേറ്റ് സഹായിക്കും.
Summary : ElevenLabs has introduced Guardrails 2.0 in its ElevenAgents platform to make AI agents safer and more controllable in production environments. The new system allows businesses to define custom policies and ensures agents stay on-topic, aligned with brand voice, and avoid inappropriate responses. It also includes built-in protections to prevent manipulation, misuse, and malicious attempts to exploit AI behavior.