AI യുടെ മറവിക്ക് മരുന്ന് കണ്ടെത്തി;അത്യന്താധുനിക AI മെമ്മറി സംവിധാനവുമായി ഹോളിവുഡ് നടി മില ജോവോവിച്ച്
AI നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ‘മറവി’ക്ക് പരിഹാരവുമായി ഹോളിവുഡ് നടി മില ജോവോവിച്ചും (Milla Jovovich) ഡെവലപ്പർ ബെൻ സിഗ്മാനും രംഗത്ത്. നമ്മൾ നൽകുന്ന വിവരങ്ങളും മുൻകാല സംഭാഷണങ്ങളും കൃത്യമായി ഓർത്തുവെക്കാൻ AIയെ സഹായിക്കുന്ന ‘MemPalace’ എന്ന ഓപ്പൺ സോഴ്സ് മെമ്മറി സിസ്റ്റമാണ് വികസിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ നിലവിലുള്ള പല എഐ ചാറ്റ്ബോട്ടുകൾക്കും ഓരോ ചാറ്റും പുതുതായി തുടങ്ങേണ്ടി വരുന്നതാണ് പ്രധാന പരിമിതി. എന്നാൽ MemPalace ഈ പ്രശ്നം മറികടക്കാൻ ശ്രമിക്കുന്നു. സംഭാഷണങ്ങൾ ചുരുക്കി സൂക്ഷിക്കുന്നതിന് പകരം, അവ എങ്ങനെ നടന്നുവോ അതുപോലെ തന്നെ (Verbatim) സൂക്ഷിക്കുന്നു. ആവശ്യമുള്ളപ്പോൾ അത് കൃത്യമായി വീണ്ടെടുക്കാനും (Retrieve) ഇതിന് സാധിക്കും. വിവരങ്ങളെ വിവിധ ‘Rooms ‘ Spaces’ എന്നിങ്ങനെ ഇത് തരംതിരിക്കുന്നു.
നിങ്ങളുടെ ഡാറ്റ പുറത്തുപോകാതെ സ്വന്തം സിസ്റ്റത്തിൽ തന്നെ ഇത് പ്രവർത്തിപ്പിക്കാം. ഇത് പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുന്നു.ChromaDB അടിസ്ഥാനമാക്കിയ സെമാന്റിക് സെർച്ച് ഉപയോഗിച്ച് പഴയ വിവരങ്ങൾ കണ്ടെത്തുന്നു.
GitHub-ൽ ഇതിനോടകം 40,000-ത്തിലധികം സ്റ്റാറുകൾ നേടിയ ഈ പ്രോജക്റ്റ് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. AI ഇനി വെറുമൊരു മറുപടി യന്ത്രമല്ല, നിങ്ങളെ അറിയുന്ന, നിങ്ങളുടെ കാര്യങ്ങൾ ഓർത്തുവെക്കുന്ന ഒരു സഹായിയായി മാറും.
MemPalace, developed by Milla Jovovich and Ben Sigman, is an open-source system designed to give AI long-term memory by storing and retrieving conversations verbatim. It organizes data into structured spaces and uses semantic search to recall past interactions while running locally for full privacy. The project has gained significant attention with over 40,000 GitHub stars, marking a shift from stateless AI to memory-driven, context-aware systems.