AI Film News Weekly Roundup
1.വീഡിയോകളിൽ നിന്ന് ഒബ്ജക്റ്റുകൾ മായ്ക്കാം;ആദ്യവീഡിയോഎഡിറ്റിങ്AI ടൂളായ’VOID’ പുറത്തിറക്കി Netflix
വീഡിയോകളിൽ നിന്ന് അനാവശ്യ വസ്തുക്കളെ ഇനി നീക്കം ചെയ്യാം.ആദ്യ ഓപ്പൺ സോഴ്സ് AI ടൂളായ ‘VOID’ പുറത്തിറക്കി നെറ്റ്ഫ്ലിക്സ് (Netflix) .സാധാരണ വീഡിയോ എഡിറ്റിംഗ് ടൂളുകൾ പോലെ ദൃശ്യങ്ങളിൽ നിന്ന് വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഒതുങ്ങാതെ, അവ നീക്കുമ്പോൾ ഉണ്ടാകുന്ന ഭൗതിക (Physics) മാറ്റങ്ങളും കൃത്യമായി പുനർസൃഷ്ടിക്കാൻ കഴിയുന്നതാണ് VOIDയുടെ പ്രധാന സവിശേഷത.
2. വീഡിയോ പ്രൊഡക്ഷൻ ഇനി ആർക്കും ചെയ്യാം!സർച്ചും സ്ക്രിപ്റ്റും എഡിറ്റിംഗും ഇനി AI:64 രൂപയ്ക്ക് ഒരു പ്രൊഫഷണൽ വീഡിയോ റെഡി
വീഡിയോ നിർമ്മാണ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ OpenMontage പുറത്തിറങ്ങി. വെറുമൊരു ടെക്സ്റ്റ്-ടു-വീഡിയോ ടൂൾ എന്നതിലുപരി, ഒരു പ്രൊഡക്ഷൻ ഹൗസ് ചെയ്യുന്ന എല്ലാ ജോലികളും തനിയെ ചെയ്യാൻ കഴിയുന്ന ഒരു ‘ഏജന്റിക് സിസ്റ്റം’ (Agentic System) ആണിത്.
3. പാട്ടുണ്ടാക്കാം, പാട്ടിന്റെ സ്റ്റൈലും മാറ്റാം! ‘MiniMax AI പുതിയ മ്യൂസിക് മോഡലുകൾ അവതരിപ്പിച്ചു.
4. MiniMax AI. അവരുടെ ഏറ്റവും പുതിയ മോഡലുകളായ Music-2.6, Music-Cover എന്നിവ പ്രമുഖ എഐ പ്ലാറ്റ്ഫോമായ ‘റെപ്ലിക്കേറ്റിൽ’ (Replicate) അവതരിപ്പിച്ചു.
Music-2.6 : വെറുമൊരു ടെക്സ്റ്റ് പ്രോംപ്റ്റ് നൽകിയാൽ മതി വരികളും സംഗീതവും ആലാപനവും ഉൾപ്പെടെയുള്ള പൂർണ്ണരൂപത്തിലുള്ള പാട്ടുകൾ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും.
Music-Cover (സ്റ്റൈൽ ചേഞ്ചർ): നിലവിലുള്ള ഏതൊരു പാട്ടിനെയും മറ്റൊരു ശൈലിയിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും.
5.വേഗതയല്ല, ഇനി ഗുണമേന്മ! ഇമേജ് ജനറേഷനിൽ വിസ്മയം തീർക്കാൻ Grok -ൽ Quality Mode എത്തി
xAI, ഇമേജ് ജനറേഷൻ ടൂളായ Grok Imagine-ൽ പുതിയ ‘ക്വാളിറ്റി മോഡ്’ (Quality Mode) അവതരിപ്പിച്ചു. ഇമേജുകളിലെ ലൈറ്റിംഗ് , റിഫ്ലക്ഷൻസ് , ടെക്സ്ചറുകൾ എന്നിവ കൃത്യതയോടെയും വ്യക്തതയോടെയും (Ultra-high fidelity) ജനറേറ്റ് ചെയ്യാൻ ഇതിന് സാധിക്കും.
6. Gemini ഇനി വെറുമൊരു ചാറ്റ് ബോട്ടല്ല; 3D മോഡലുകളിലൂടെയും ഗ്രാഫുകളിലൂടെയും ഇനി മറുപടി നൽകും
സങ്കീർണ്ണമായ ചോദ്യങ്ങൾക്കും ആശയങ്ങൾക്കും വെറും ടെക്സ്റ്റ് മറുപടികൾക്ക് പകരം തത്സമയം മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഇന്ററാക്റ്റീവ് വിഷ്വലൈസേഷനുകൾ (Interactive Visualizations) അവതരിപ്പിച്ച് ഗൂഗിൾ ജെമിനി.ഉദാഹരണത്തിന്, മനുഷ്യശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ചോദിച്ചാൽ ജെമിനി ഒരു 3D ഹൃദയം ചാറ്റിൽ കാണിച്ചുതരും.
7.ഒരേ ലുക്ക്, ഒരേ സ്റ്റൈൽ: ക്യാരക്ടർ കൺസിസ്റ്റൻസിക്ക് പരിഹാരമായി “Avatar V”
‘ക്യാരക്ടർ കൺസിസ്റ്റൻസി’ പൂർണ്ണമായും പരിഹരിച്ചുകൊണ്ട് Avatar V പുറത്തിറങ്ങി. വെറും 15 സെക്കന്റ് നേരത്തെ നിങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്ത് നൽകിയാൽ മതി, പിന്നീട് ഏത് വേഷത്തിലും ഏത് പശ്ചാത്തലത്തിലും നിങ്ങളുടെ ഡിജിറ്റൽ രൂപം (Avatar) പുനർനിർമ്മിക്കാൻ ഇതിന് സാധിക്കും.
8. Video, audio , 3D – എല്ലാം ഇനി ഒരൊറ്റയിടത്ത്. WaveSpeedAI എത്തിക്കഴിഞ്ഞു
ഇമേജ് , വീഡിയോ, ഓഡിയോ, അവതാർസ്, 3D കണ്ടെന്റ് എന്നിവ എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ തന്നെ സൃഷ്ടിക്കാൻ കഴിയുന്ന ‘ഓൾ-ഇൻ-വൺ’ AI പ്ലാറ്റ്ഫോമാണ് WaveSpeedAI .‘AI Generator’ എന്ന ഫീച്ചറിലൂടെ ടെക്സ്റ്റ് നൽകിയാൽ മാത്രം മതി—വിവിധ തരത്തിലുള്ള ഡിജിറ്റൽ കണ്ടെന്റുകൾ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കും.
9.ഒരു പ്രോംപ്റ്റിൽ തന്നെ ഒന്നിലധികം ഷോട്ടുകൾ;റൺവേയിൽ Seedance 2.0
AI വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ റൺവേയിൽ (Runway), Seedance 2.0 അവതരിപ്പിച്ചു. ഒരൊറ്റ പ്രോംപ്റ്റിൽ തന്നെ ഒന്നിലധികം ഷോട്ടുകൾ .(Multi-Shot) ഉൾപ്പെടുത്തി കൂടുതൽ സങ്കീർണ്ണമായ ദൃശ്യങ്ങൾ നിർമ്മിക്കാൻ ഇതിൽ സാധിക്കും. പ്രോംപ്റ്റിൽ ‘Multi-Shot’ എന്ന് രേഖപ്പെടുത്തിയാൽ മതി.
10.Claude ഇനി യൂട്യൂബ് കാണും!വിഡിയോകൾ കണ്ട് വിവരങ്ങൾ കൈമാറാൻ ക്ലോഡ് റെഡി
യൂട്യൂബിലെ വിഡിയോകൾ തിരയാനും അവയിലെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാനുമുള്ള ശേഷി ഇനി ക്ലോഡിന് സ്വന്തം. ‘Algrow’ എന്ന അത്യാധുനിക ടൂൾ ക്ലോഡുമായി നേരിട്ട് ബന്ധിപ്പിച്ചതോടെ ഏറ്റവും പുതിയ യൂട്യൂബ് വിവരങ്ങൾ നൽകാൻ ഇനി ക്ലോഡിന് സാധിക്കും.