AI Film news Weekly Roundup
1.Claude ഇനി വെറുമൊരു ചാറ്റ് ബോട്ട് മാത്രമല്ല; ചിത്രങ്ങളും വീഡിയോകളും ക്ലോഡിലൂടെ നിർമ്മിക്കാം
Higgsfield Model Context Protocol (MCP ) കണക്ടർ ക്ലോഡുമായി ബന്ധിപ്പിച്ചു . ഇതോടെ ക്ലോഡിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ സീഡൻസ് 2.0 (Seedance 2.0), ജിപിടി ഇമേജ് 2.0 (GPT Images 2.0) തുടങ്ങിയ കരുത്തുറ്റ എഐ മോഡലുകളെ നിയന്ത്രിക്കാൻ സാധിക്കും
2.നിങ്ങൾ പറയൂ, AI ഏജന്റ് ചെയ്യും; ComfyUI വർക്ക്ഫ്ലോകൾ ഇനി Hermes Agent സെറ്റ് ചെയ്യും
നിങ്ങൾക്ക് ആവശ്യമുള്ള ഔട്ട്‌പുട്ട് എന്താണെന്ന് എഐ ഏജന്റിനോട് വിവരിച്ചാൽ മാത്രം മതി. ഓരോ നോഡും എവിടെ വെക്കണം, എങ്ങനെ ബന്ധിപ്പിക്കണം എന്നത് ഏജന്റ് തന്നെ സ്വയം ചെയ്തുകൊള്ളും. ഇമേജ്, വീഡിയോ, ഡിസൈൻ workflow-കൾ നിർമ്മിക്കുന്ന creators-ന് ഇത് വലിയ സഹായമാകും.
3.14 ദിവസം കൊണ്ട് ഒരു സിനിമ;കാനിൽ ചരിത്രം കുറിക്കാൻ Higgsfield AI
Hell Grind’ എന്ന 80 മിനിറ്റ് ദൈർഘ്യമുള്ള ഫീച്ചർ ഫിലിം, പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്ര വലിയ സ്കെയിലിൽ AI സിനിമ നിർമ്മിച്ച് അന്താരാഷ്ട്ര സിനിമാ വേദിയിലേക്ക് എത്തുന്ന ആദ്യ കമ്പനികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
4.ഇലവൻ ലാബ്സിന്റെ ‘വോയ്‌സ് ചേഞ്ചർ സ്കിൽ’ പുറത്തിറങ്ങി
ഒരാളുടെ സംസാരത്തിലെ Performance,Emotion,Timing എന്നിവ കൃത്യമായി നിലനിർത്തിക്കൊണ്ട് തന്നെ ആ ശബ്ദത്തെ മറ്റൊരു വ്യക്തിയുടെ ശബ്ദമാക്കി മാറ്റാൻ സഹായിക്കുന്ന ‘വോയ്‌സ് ചേഞ്ചർ സ്കിൽ’ (Voice Changer Skill) കമ്പനി അവതരിപ്പിച്ചു.
5.സീഡൻസ് 2.0-ഉം ജിപിടി ഇമേജും ഇനി ഒരൊറ്റ ഏജന്റിൽ!Higgsfield MCP എത്തി
വീഡിയോ മോഡലായ സീഡൻസ് 2.0 (Seedance 2.0), ജിപിടി ഇമേജ് 2.0 (GPT Images 2.0) എന്നിവയെല്ലാം വിവിധ AI ഏജന്റുകൾക്കുള്ളിൽ ഇരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാൻ സാധിക്കും. ഓപ്പൺ ക്ലോ, ഹെർമിസ് തുടങ്ങിയ ഏജന്റുകൾക്ക് ഇനി സ്വയം വീഡിയോകളും ചിത്രങ്ങളും നിർമ്മിക്കാനുള്ള അനുമതി ലഭിക്കും
6.മലയാളം ഉൾപ്പെടെ 28 ഭാഷകളിൽ ഇനി എഐ ശബ്ദങ്ങൾ; xAI ‘വോയ്‌സ് ക്ലോണിംഗ്’ പുറത്തിറക്കി
വെറും രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് നിങ്ങളുടെ സ്വന്തം ശബ്ദം ക്ലോൺ ചെയ്യാനോ അല്ലെങ്കിൽ 28 ഭാഷകളിലായി ലഭ്യമായ 80-ലധികം മുൻകൂട്ടി തയ്യാറാക്കിയ ശബ്ദങ്ങൾ തിരഞ്ഞെടുക്കാനോ ഇതിലൂടെ സാധിക്കും.
7.പ്ലാനിംഗ് മുതൽ എഡിറ്റിംഗ് വരെ ഇനി എഐ ഏജന്റ് ഏറ്റെടുക്കും; ഗ്രോക്ക് ‘ഇമാജിൻ ഏജന്റ് മോഡ്’ പുറത്തിറക്കി!
ഒരു ഇൻഫിനിറ്റ് ഓപ്പൺ ക്യാൻവാസിൽ (Infinite Open Canvas) പ്രവർത്തിക്കുന്ന ഈ ക്രിയേറ്റീവ് ഏജന്റ്, ഉപയോക്താവ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുകയും, നിർമ്മിക്കുകയും, ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുകയും (Edit) ചെയ്യുന്നു.
8.പഴയ വീഡിയോകൾ ഇനി 4K യിൽ ; ‘Astra 2’ അപ്‌സ്‌കെയിലിംഗ് മോഡലുമായി ടോപ്പസ് ലാബ്സ്
വീഡിയോ എഡിറ്റിംഗ് രംഗത്തെ പ്രമുഖരായ ടോപ്പസ് ലാബ്സ്, കരുത്തുറ്റ AI വീഡിയോ അപ്‌സ്‌കെയിലിംഗ് മോഡലായ ‘Astra 2’ അവതരിപ്പിച്ചു. നിങ്ങൾക്ക് ആവശ്യമുള്ള റെസല്യൂഷൻ സൈസ് നേരിട്ട് തിരഞ്ഞെടുക്കാം. വീഡിയോയുടെ വ്യക്തത (Sharpness) എത്രത്തോളം വേണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാം.
9.അപ്‌സ്‌കെയിലിംഗ് വേണ്ട, നേരിട്ട് 4K! ‘ക്ലിങ്ങ് 3.0’ ഇനി ഹിഗ്‌സ് ഫീൽഡിലും
എഡിറ്റിംഗ് ടേബിളിൽ ക്വാളിറ്റി കൂട്ടാതെ തന്നെ നേരിട്ട് 4K റെസല്യൂഷനിൽ വീഡിയോകൾ ലഭിക്കുന്നു. ഇത് ദൃശ്യങ്ങൾക്ക് കൂടുതൽ സ്വാഭാവികതയും ഷാർപ്‌നെസ്സും നൽകുന്നു. പരസ്യങ്ങൾ (Ads), സിനിമകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയ്ക്ക് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന പ്രൊഫഷണൽ ക്വാളിറ്റിയുള്ള വീഡിയോകളാണ് ക്ലിങ്ങ് 3.0 വാഗ്ദാനം ചെയ്യുന്നത്.
10.10.1080p ക്വാളിറ്റി, 7 ഭാഷകളിൽ ലിപ് സിങ്കിംഗ്; HappyHorse ഇനി റെനോയിസിലും
1080p റെസല്യൂഷനിൽ 15 സെക്കൻഡ് ദൈർഘ്യമുള്ള ഹൈപ്പർ-റിയലിസ്റ്റിക് വീഡിയോകൾ ഇതിലൂടെ നിർമ്മിക്കാം. സംഭാഷണങ്ങൾക്കൊപ്പം കൃത്യമായി ചേരുന്ന ലിപ് സിങ്കിംഗാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത.