AI Film News Weekly Roundup

1. ഇമേജ്, വീഡിയോ, ഓഡിയോ, റോബോട്ടിക്സ് ഒരൊറ്റ എഐ മോഡലിൽ; ‘ഫ്ലക്സ് 3’ അവതരിപ്പിച്ച് ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ്

പുതിയ മൾട്ടി-മോഡൽ എഐ മോഡലായ ഫ്ലക്സ് 3′ (FLUX 3) ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ് (Black Forest Labs) അവതരിപ്പിച്ചു. ഇമേജ് , വീഡിയോ, ഓഡിയോ, റോബോട്ടിക്സ് പ്രവർത്തനങ്ങൾ പ്രവചിക്കൽ (Action-Prediction) എന്നിവ ഒരൊറ്റ സിസ്റ്റത്തിൽ സമന്വയിപ്പിച്ചാണ് ഈ പുതിയ മോഡൽ തയാറാക്കിയിരിക്കുന്നത്.

2. നിങ്ങളുടെ ക്വാളിറ്റിക്കും ബജറ്റിനും അനുയോജ്യമായ എഐ വിഷ്വൽ/ഓഡിയോ മോഡലുകൾ ഓട്ടോമാറ്റിക്കായി സെലക്ട് ചെയ്യാം;’മീഡിയ റൂട്ടർ’ ഫീച്ചറുമായി റൺവേ

പ്രമുഖ എഐ കമ്പനിയായ റൺവേ (Runway) ഡെവലപ്പർ പ്ലാറ്റ്‌ഫോമായ റൺവേ ഡെവ്’ (Runway Dev) വഴി പുതിയ ‘മീഡിയ റൂട്ടർ’ (Runway Media Router) അവതരിപ്പിച്ചു. AI ഉപയോഗിച്ച് വീഡിയോ, ചിത്രം, ഓഡിയോ എന്നിവ നിർമ്മിക്കുമ്പോൾ ഓരോ ആവശ്യത്തിനും പ്രത്യേക എഐ മോഡലുകൾ സ്വമേധയാ തിരഞ്ഞെടുക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് റൺവേ ഇതിലൂടെ ചെയ്യുന്നത്.

3. കൂടുതൽ വേഗത, കുറഞ്ഞ ചെലവ്! മൂന്ന് പുതിയ ജെമിനി എഐ മോഡലുകൾ അവതരിപ്പിച്ച് ഗൂഗിൾ ഡീപ്മൈൻഡ്

വേഗതയും ഗുണനിലവാരവും ഒരുപോലെ സമന്വയിപ്പിച്ച് എഐ ആപ്ലിക്കേഷനുകളും ഏജന്റുകളും (AI Agents) നിർമ്മിക്കാൻ സഹായിക്കുന്ന രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ച് ഗൂഗിൾ ഡീപ്മൈൻഡ്. ജെമിനി 3.6 ഫ്ലാഷ് (Gemini 3.6 Flash), ജെമിനി 3.5 ഫ്ലാഷ്-ലൈറ്റ് (Gemini 3.5 Flash-Lite) എന്നിവയാണ് ഗൂഗിൾ പുതുതായി പുറത്തിറക്കിയിരിക്കുന്നത്.

4. നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ പാട്ടുകൾ നിർമ്മിക്കാം; ‘വോകൽസ്’ ഫീച്ചറുമായി ഇലവൻമ്യൂസിക്

ഇലവൻലാബ്‌സിന്റെ (ElevenLabs) ജനപ്രിയ എഐ മ്യൂസിക് പ്ലാറ്റ്‌ഫോമായ ഇലവൻമ്യൂസിക് (ElevenMusic) ‘വോകൽസ്’ (Vocals) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഏതൊരാൾക്കും തങ്ങളുടെ സ്വന്തം ശബ്ദമോ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിലെ വോയ്‌സ് ലൈബ്രറിയിലുള്ള മറ്റ് ശബ്ദങ്ങളോ ഉപയോഗിച്ച് വേഗത്തിൽ സ്വന്തമായി ഒറിജിനൽ പാട്ടുകൾ നിർമ്മിക്കാൻ സാധിക്കും.

5. നോഡ് അധിഷ്ഠിത വർക്ക്ഫ്ലോകൾ ഇനി നാച്ചുറൽ ലാംഗ്വേജ് വഴി നിർമ്മിക്കാം ; പുതിയ ‘വർക്ക്ഫ്ലോസ്’ ഫീച്ചറുമായി റൺവേ എജന്റ്

റൺവേ എജന്റിൽ (Runway Agent) പുതിയ ‘വർക്ക്ഫ്ലോസ്’ (Workflows) ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഇനിമുതൽ സങ്കീർണ്ണമായ നോഡ് അധിഷ്ഠിത എഐ വർക്ക്ഫ്ലോകൾ നിർമ്മിക്കാനും, എഡിറ്റ് ചെയ്യാനും, പ്രവർത്തിപ്പിക്കാനും സാധാരണ സംഭാഷണ ഭാഷ (Natural Language Prompts) മാത്രം ഉപയോഗിച്ചാൽ മതിയാകും.

6. വീഡിയോ എഡിറ്റിംഗ് ഇനി ചാറ്റ് ചെയ്യുന്നത് പോലെ സിംപിൾ! ജെമിനി ഒമ്നി മാജിക് ഇപ്പോൾ ഗൂഗിൾ വിഡ്സിൽ

ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ നിർമ്മാണ പ്ലാറ്റ്‌ഫോമായ ഗൂഗിൾ വിഡ്‌സിലേക്ക് (Google Vids) രണ്ട് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു. ഒരേസമയം അതിവേഗത്തിൽ മികച്ച നിലവാരമുള്ള ദൃശ്യങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ജെമിനി ഒമ്നി’ (Gemini Omni) എഐ മോഡലും, ഒപ്പം ഉപയോക്താക്കളെപ്പോലെ തന്നെ തോന്നിപ്പിക്കുന്ന ‘പേഴ്സണൽ അവതാറുകളുമാണ്’ (Personal Avatars) ഗൂഗിൾ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

7. Seedream 5.0 Pro ഇനി ക്യാപ്കട്ടിലും

പ്രമുഖ വീഡിയോ-ഫോട്ടോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ടിൽ (CapCut) ജനറേറ്റീവ് ഇമേജ് എഐ മോഡലായ ‘സീഡ്രീം 5.0 പ്രോ’ (Seedream 5.0 Pro)ലഭ്യമായി. കൃത്യതയോടെയുള്ള വിഷ്വലുകളും, ഇമേജ് ജനറേഷനുകളിൽ കൃത്യമായ സ്ഥിരതയും (Consistent results) നൽകുന്നതാണ് ഈ പുത്തൻ എഐ മോഡൽ.

8. മ്യൂസിക് എഡിറ്റിംഗ് ഇനി കൂടുതൽ ലളിതം; ബീറ്റുകളും ഇൻസ്ട്രുമെന്റലുകളും ഇനി ‘ഫ്ലോ മ്യൂസിക്കിൽ’ നേരിട്ട് അപ്‌ലോഡ് ചെയ്യാം

പ്രമുഖ മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘ഫ്ലോ മ്യൂസിക്’ (Flow Music) ഉപയോക്താക്കൾക്ക് തങ്ങൾ സ്വന്തമായി നിർമ്മിച്ച ബീറ്റുകളും (Beats) ഇൻസ്ട്രുമെന്റൽ ട്രാക്കുകളും (Instrumentals) ഇനി മുതൽ നേരിട്ട് ഫ്ലോ മ്യൂസിക്കിലേക്ക് അപ്‌ലോഡ് ചെയ്യാൻ സഹായിക്കുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ചു.

9. ഭാവിയിലെ എഐ സിനിമാപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാൻ ഹിഗ്സ്ഫീൽഡ്; ‘ഫിലിം മേക്കർ ഗ്രാൻഡ്’ പ്രഖ്യാപിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ അവസരമൊരുക്കി ഹിഗ്സ്ഫീൽഡ് (Higgsfield). 1,00,000-ത്തിലധികം സൗജന്യ ക്രെഡിറ്റുകൾ (100,000+ credits) വിജയികൾക്ക് നൽകുന്ന ‘ഹിഗ്സ്ഫീൽഡ് ഫിലിം മേക്കർ ഗ്രാന്റ്’ (Higgsfield Filmmaker Grant) പ്രഖ്യാപിച്ചു.

10.ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’ക്ക് വെല്ലുവിളിയുമായി ഇലോൺ മസ്ക് ; ഒഡീസി’ എഐ ചിത്രം ഡിസംബറിൽ

സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇലോൺ മസ്ക് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തി. xAI-യുടെ ‘ഗ്രോക്ക് ഇമേജിൻ’ (Grok Imagine) സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോമറിന്റെ പ്രസിദ്ധമായ ‘ഒഡീസി’യെ ആസ്പദമാക്കി പൂർണ്ണകായ എഐ ചിത്രം ഡിസംബർ 31-നകം പുറത്തിറക്കുമെന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.