AI സഹായത്തോടെ ആഫ്രിക്കയുടെ കഥ വീണ്ടും എഴുതപ്പെടുന്നു

AI വെറുമൊരു സാങ്കേതികവിദ്യ മാത്രമല്ല, അത് ഭാവനയുടെ പുതിയൊരു ലോകമാണെന്ന് തെളിയിക്കുകയാണ് നൈജീരിയൻ കലാകാരനായ മാലിക് അഫെഗ്‌ബുവ. ആഫ്രിക്കൻ സംസ്കാരത്തെയും സിനിമയെയും AI യുമായി സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

പ്രായമായവരുടെ പ്രാതിനിധ്യവും അവരുടെ ഭംഗിയും എഐ ഉപയോഗിച്ച് ആവിഷ്കരിച്ച

‘The Elder Series’ എന്ന വൈറൽ പ്രോജക്ടിലൂടെ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. മാർവൽ (Marvel), ഐബിഎം (IBM) തുടങ്ങിയ വമ്പൻ ബ്രാൻഡുകളുമായി സഹകരിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.

University of Surreyയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, Slickcity Media എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും AACIS Academyയുടെ സഹസ്ഥാപകനുമാണ്. ഇതിനകം 5,000-ത്തിലധികം ക്രിയേറ്റർമാരെ AI യിലും ഡിജിറ്റൽ സ്റ്റോറിടെല്ലിങിലും പരിശീലനം നൽകി.

എഐയെ വെറും ഒരു ഉപകരണമെന്നല്ല, “പുതിയ ക്യാൻവാസ്” എന്ന നിലയിലാണ് അദ്ദേഹം കാണുന്നത്. ആഫ്രിക്കൻ കഥകളെ കൂടുതൽ വലുതായി അവതരിപ്പിക്കാനും, പാരമ്പര്യമായി ഉണ്ടായിരുന്ന പരിമിതികളെ മറികടക്കാനും എഐ സഹായിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. “ആഫ്രിക്കയിൽ കഴിവുകളുടെ കുറവില്ല, എന്നാൽ അത് വളരാൻ ആവശ്യമായ സംവിധാനങ്ങളാണ് കുറവ്. AI പോലുള്ള ടെക്നോളജി ഈ തടസ്സങ്ങൾ നീക്കി ആഗോളതലത്തിൽ മത്സരിക്കാൻ അവസരം സൃഷ്ടിക്കുന്നു,” അദ്ദേഹം പറയുന്നു.

നൈജീരിയയെ ഒരു ആഗോള ക്രിയേറ്റീവ് ടെക് ഹബ്ബാക്കി മാറ്റുക എന്നതാണ് മാലിക്കിന്റെ ലക്ഷ്യം. ആഫ്രിക്കൻ കഥകൾ ലോകത്തിന് മുന്നിൽ എത്തിക്കാൻ ഇനി വലിയ സ്റ്റുഡിയോകളുടെ സഹായം വേണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. AI ചില തൊഴിൽ മേഖലകളിൽ മാറ്റം വരുത്തുമെങ്കിലും, പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “മാറ്റത്തെ ഏറ്റെടുക്കുന്നവരാണ് വിജയിക്കുക,” എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം.

Summary : Nigerian artist Malik Afegbua is gaining global attention for blending AI, film, and African culture to redefine storytelling. His viral project The Elder Series and collaborations with brands like Marvel and IBM highlight the growing impact of AI-driven creativity. He views AI as a “new canvas” that can remove traditional barriers and position Nigeria as a global hub for creative technology.