API ഇല്ലാത്ത ആപ്പുകളിലും ഒരേസമയം ഒന്നിലധികം ഏജന്റുകൾ പ്രവർത്തിക്കും; സൂപ്പർ ആപ്പുമായി Open AI

OpenAI തങ്ങളുടെ Codex പ്ലാറ്റ്‌ഫോം വലിയ മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്തു. ഇനി ഇത് , വെറുമൊരു കോഡിംഗ് അസിസ്റ്റന്റ് എന്ന നിലയിൽ നിന്ന് ChatGPT + Atlas + Codex എന്നിവ സംയോജിപ്പിച്ച ഒരു ‘സൂപ്പർ ആപ്പ്’ ആയി കോഡെക്സ് മാറിയിരിക്കുന്നു.

പുതിയ അപ്ഡേറ്റിലെ പ്രധാന സവിശേഷത ‘Background Computer Use’ ആണ്. ഇതിലൂടെ Codex ഒരു മാക് (Mac) സിസ്റ്റത്തിലെ ആപ്ലിക്കേഷനുകൾ സ്വയം ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്താൻ കഴിയും. API ഇല്ലാത്ത ആപ്പുകളിലും ഒരേസമയം ഒന്നിലധികം ഏജന്റുകൾ പ്രവർത്തിക്കാൻ കഴിയുന്നതും ശ്രദ്ധേയമാണ്.

മുൻപ് ചെയ്ത കാര്യങ്ങൾ ഓർത്തുവെക്കാനും (Memory), ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ജോലികൾ തനിയെ പൂർത്തിയാക്കാനും (Automations) കോഡെക്സിനാകും. ആപ്പിനുള്ളിൽ തന്നെ ബ്രൗസ് ചെയ്യാനും പരീക്ഷണാടിസ്ഥാനത്തിൽ ഡിസൈനുകൾ (Mockups) തയ്യാറാക്കാനും സാധിക്കുന്ന gpt-image-1.5 ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓപ്പൺ എഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം കോഡെക്സിന് ഇപ്പോൾ ആഴ്ചയിൽ 30 ലക്ഷം സജീവ ഉപയോക്താക്കളുണ്ട്.AI കോഡിംഗ് രംഗത്ത് Anthropic അവതരിപ്പിച്ച Claude Code പോലുള്ള സംവിധാനങ്ങൾക്ക് വെല്ലുവിളിയായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.


Summary: OpenAI has upgraded Codex into a powerful “super app” by integrating ChatGPT, Atlas, and advanced features like background computer use, memory, and automations. The platform now supports multitasking agents, in-app browsing, and image generation, positioning it as a strong competitor to AI coding tools like Claude Code.