Claude, Cursor, Hermes എന്നിവയ്ക്കുള്ളിലിരുന്ന് ഇമേജുകൾ ജനറേറ്റ് ചെയ്യാം; ‘FLUX MCP’ പുറത്തിറങ്ങി

ഇമേജ് ജനറേഷൻ മോഡലായ ‘FLUX’ എംസിപി (Model Context Protocol) വഴി ലഭ്യമാക്കിത്തുടങ്ങി. ക്രിയേറ്റർമാർക്കും ഡെവലപ്പർമാർക്കും തങ്ങളുടെ പ്രിയപ്പെട്ട എഐ ചാറ്റ്ബോക്സുകളായ ക്ലോഡ് (Claude), കർസർ (Cursor), ഹെർമിസ് (Hermes) എന്നിവയ്ക്കുള്ളിൽ ഇരുന്ന് തന്നെ നേരിട്ട് ഫ്ലക്സ് എഐ ചിത്രങ്ങൾ നിർമ്മിച്ചെടുക്കാൻ സാധിക്കും.

നിങ്ങൾ നൽകുന്ന നിർദ്ദേശങ്ങളെ (Prompts) ഒരു വിദഗ്ദ്ധനായ ഡിസൈനറെപ്പോലെ എഐ ഏജന്റ് സ്വയം പരിഷ്കരിക്കുകയും, അവയെ ഏറ്റവും അനുയോജ്യമായ ഫ്ലക്സ് മോഡലിലേക്ക് ഓട്ടോമാറ്റിക്കായി റൂട്ട് ചെയ്യുകയും ചെയ്യും.

സെക്കൻഡുകൾക്കുള്ളിൽ ലളിതമായ ഡ്രാഫ്റ്റുകൾ നിർമ്മിക്കാൻ ‘FLUX Schnell’ മോഡലിലേക്കും, സിനിമകൾക്കും പരസ്യങ്ങൾക്കും ആവശ്യമായ പ്രൊഫഷണൽ ക്വാളിറ്റി ചിത്രങ്ങൾക്കായി ‘FLUX Pro’ മോഡലിലേക്കും ഈ എഐ ഏജന്റ് നിങ്ങളുടെ ആവശ്യങ്ങളെ തരംതിരിച്ച് അയക്കുന്നു.

വെബ്‌സൈറ്റുകൾക്കാവശ്യമായ വിഷ്വലുകൾ, പരസ്യങ്ങൾക്കായുള്ള ക്രിയേറ്റീവുകൾ, സോഷ്യൽ മീഡിയ കണ്ടന്റുകൾ, പ്രൊഡക്റ്റ് റെൻഡറുകൾ, കൺസെപ്റ്റ് ആർട്ടുകൾ എന്നിവയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന മീമുകൾ (Memes) വരെ അതീവ വേഗതയിൽ നിർമ്മിക്കാൻ ഈ ഔദ്യോഗിക എംസിപി ടൂളിലൂടെ സാധിക്കും.

ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/



FLUX is now available through Model Context Protocol, allowing creators to generate AI images directly inside chat platforms like Claude, Cursor, and Hermes. The MCP system can automatically refine prompts and route tasks between fast-generation models like FLUX Schnell and high-quality cinematic models like FLUX Pro for professional creative work, including ads, concept art, product renders, and memes.