Claude Fable 5, Gemini Omni Flash എന്നിവയുടെ കരുത്തിൽ പ്രവർത്തിക്കുന്ന Higgsfield Explainer പുറത്തിറങ്ങി

ക്ലോഡ് ഫേബിൾ 5 (Claude Fable 5), ജെമിനി ഓമ്‌നി ഫ്ലാഷ് (Gemini Omni Flash) എന്നീ രണ്ട് അത്യാധുനിക എഐ മോഡലുകളുടെ സംയുക്ത കരുത്തിൽ പ്രവർത്തിക്കുന്ന പുതിയ ടൂൾ ‘ഹിഗ്സ്ഫീൽഡ് എക്സ്പ്ലെയിനർ’ (Higgsfield Explainer) Higgsfield AI അവതരിപ്പിച്ചു.

വളരെ എളുപ്പത്തിൽ ഫേസ്‌ലെസ്സ് ഡോക്യുമെന്ററികളും (Faceless documentaries) എക്സ്പ്ലെയിനർ വീഡിയോകളും നിർമ്മിച്ചെടുക്കാൻ ഈ ടൂളിലൂടെ ക്രിയേറ്റർമാർക്ക് സാധിക്കും.

നിങ്ങൾ നൽകുന്ന ഏതൊരു വിഷയത്തെക്കുറിച്ചും ഇന്റർനെറ്റിൽ നിന്ന് കൃത്യമായ വിവരങ്ങൾ സ്വയം കണ്ടെത്തി സ്ക്രിപ്റ്റ് തയ്യാറാക്കാൻ ഈ ടൂളിന് കഴിയും. നിങ്ങൾ ആവശ്യപ്പെടുന്ന ഏത് ഭാഷയിലേക്കും സ്ക്രിപ്റ്റുകൾ ട്രാന്സലേറ്റ് ചെയ്യാനും, വ്യക്തതയാർന്ന വോയ്‌സ് ഓവർ (Voiceover) നൽകാനും ഹിഗ്സ്ഫീൽഡ് എക്സ്പ്ലെയിനറിന് സാധിക്കും.

ചെറിയ ക്ലിപ്പുകൾ മാത്രമായി ചെയ്യുന്ന എഐ ടൂളുകളിൽ നിന്ന് വ്യത്യസ്തമായി, ഒരൊറ്റ ക്ലിക്കിൽ 10 മിനിറ്റ് വരെയുള്ള ഡോക്യുമെന്ററി വിഷ്വലുകൾ പൂർണ്ണമായി റെൻഡർ ചെയ്ത് നൽകാൻ ഇതിന് പ്രത്യേക ശേഷിയുണ്ട്. നിലവിൽ Higgsfield വെബ്‌സൈറ്റിലും, എംസിപി (MCP), സൂപ്പർ കമ്പ്യൂട്ടർ (Supercomputer) പ്ലാറ്റ്‌ഫോമുകളിലും ഈ പുതിയ ടൂൾ ലഭ്യമാക്കിയിട്ടുണ്ട്.

Summary: Higgsfield AI has introduced ‘Higgsfield Explainer’, an advanced tool powered by Claude Fable 5 and Gemini Omni Flash designed to generate faceless documentaries at scale. The platform automates the entire workflow by conducting research, writing scripts with multilingual narration, and rendering up to 10 minutes of continuous video in a single run.