‘Continuity’ പ്രശ്നങ്ങൾ ഇനി പഴയ കഥ; പുതിയ ‘GOD MODE’ ഫീച്ചർ പുറത്തിറക്കി ഗ്രോക്ക് ഇമാജിൻ
സിനിമാറ്റിക് നിലവാരത്തിലുള്ള വീഡിയോകൾ കൂടുതൽ എളുപ്പത്തിൽ നിർമ്മിക്കാൻ സഹായിക്കുന്ന ‘GOD MODE’ ഫീച്ചർ പുറത്തിറക്കി ഗ്രോക്ക് ഇമാജിൻ (Grok Imagine). വീഡിയോകളിലെ കഥാപാത്രങ്ങളുടെ തുടർച്ച (Character Consistency) നഷ്ടപ്പെടുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായി. ഇലോൺ മസ്കിന്റെ xAI, ഗ്രോക്ക്, ഇൻവീഡിയോ (Invideo) എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് ഫീച്ചറുകൾ അവതരിപ്പിച്ചത്.
ഒരു വീഡിയോയിൽ തന്നെ 7 വ്യത്യസ്ത ഇമേജ് റെഫറൻസുകൾ ഉപയോഗിക്കാൻ ഇനി സാധിക്കും. കഥാപാത്രങ്ങളുടെ സ്ഥിരത (character consistency) ഉറപ്പാക്കാനും, സീനുകളുടെ നിയന്ത്രണം കൂടുതൽ കൃത്യമായി കൈകാര്യം ചെയ്യാനും കഴിയും. ഇതുവരെ എഐ വീഡിയോകളിൽ കണ്ടിരുന്ന continuity പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നതാണ്.
കൂടാതെ, ‘Video Extend’ എന്ന പുതിയ സൗകര്യം ഉപയോഗിച്ച് 15 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പിലേയ്ക്ക് , 10 സെക്കൻഡ് വരെ സ്മൂത്ത് മോഷൻ ചേർത്ത് നീട്ടാനും കഴിയും. ശബ്ദവും (audio) ദൃശ്യങ്ങളുമായി കൃത്യമായി സിങ്ക് ചെയ്യുന്ന രീതിയിലാണ് ഈ എക്സ്റ്റൻഷൻ പ്രവർത്തിക്കുന്നത്.
AI വീഡിയോ നിർമ്മാണത്തിൽ ഇതുവരെ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളികളായ continuityയും smooth transitionsഉം പരിഹരിക്കുന്ന ഈ ടെക്നോളജി , സിനിമാറ്റിക് നിലവാരത്തിലേക്കുള്ള വലിയ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. കണ്ടന്റ് ക്രിയേറ്റർമാർക്കും AIഫിലിംമേക്കേഴ്സിനും കൂടുതൽ നിയന്ത്രണത്തോടെ ക്വാളിറ്റിയുള്ള വീഡിയോ നിർമ്മിക്കാൻ ഇത് സഹായകരമാകും.
Summary : Grok Imagine has introduced a new “GOD MODE” feature to help creators produce cinematic-quality videos with improved character consistency.The update allows up to seven image references in a single video, ensuring better control over scenes and eliminating common continuity issues in AI-generated content. It also includes a “Video Extend” feature that smoothly lengthens clips with synced audio, enhancing transitions and overall video quality for creators and filmmakers.