Creative block ഇനി ഒരു പ്രശ്നമല്ല;’Ad Concepter App’ ടൂളുമായി kling Ai

ഡിജിറ്റൽ പരസ്യ നിർമ്മാണം കൂടുതൽ എളുപ്പമാക്കാൻ പുതിയ ‘അഡ് കൺസെപ്റ്റർ ആപ്പ്’ (Ad Concepter App) kling AI പുറത്തിറങ്ങി. മണിക്കൂറുകൾ നീളുന്ന ബ്രെയിൻ സ്റ്റോമിംഗും പ്ലാനിംഗും ഒഴിവാക്കി, ലളിതമായ ഒരു പ്രോംപ്റ്റിലൂടെ ആകർഷകമായ പരസ്യ ആശയങ്ങൾ (Concepts) രൂപപ്പെടുത്താൻ ഈ AI സഹായിക്കും.

ഒരു ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റ്, ഒരു റെഫറൻസ് ഇമേജ്, നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ചിത്രം (Product Shot) എന്നിവ നൽകിയാൽ മാത്രം മതി. AI നിങ്ങൾക്കായി വൈവിധ്യമാർന്ന പരസ്യ ആശയങ്ങൾ തയ്യാറാക്കും. പരസ്യത്തിന്റെ കഥാസന്ദർഭങ്ങൾ എങ്ങനെയൊക്കെയായിരിക്കണം എന്ന് കൃത്യമായ ‘ബീറ്റുകളിലൂടെ’ എഐ വിശദീകരിച്ചു തരും. നിങ്ങളുടെ പ്രൊഡക്ട് ഏത് ആംഗിളിൽ വരണം, ദൃശ്യങ്ങൾ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ പ്ലാനുകൾ ഇതിലൂടെ ലഭിക്കും.

Advertisment ഐഡിയകൾ രൂപപ്പെടുത്താൻ സമയം കൂടുതൽ ചെലവാക്കേണ്ടിവന്നിരുന്നപ്പോൾ, Ad Concepter App ഉപയോഗിച്ച് ക്രിയേറ്റർമാർക്കും മാർക്കറ്റിംഗ് ടീമുകൾക്കും വേഗത്തിൽ വിവിധ ആശയങ്ങൾ പരീക്ഷിക്കാനാകും. ഒരേ പ്രോഡക്ടിനായി വ്യത്യസ്ത സ്റ്റൈലുകളിലും നരേറ്റീവുകളിലും പരസ്യങ്ങൾ ഇതിലൂടെ നിർമ്മിക്കാം. ഈ സേവനം ഇപ്പോൾ വെബ് ആപ്പ് വഴി ഉപയോക്താക്കൾക്ക് ഉപയോഗിച്ചു തുടങ്ങാം.

Summary : Kling AI has launched the Ad Concepter App to simplify digital ad creation using AI.
With a simple text prompt, reference image, and product shot, it can generate multiple ad concepts, story beats, and visual plans instantly.
The tool helps creators and marketing teams quickly explore and test different styles and narratives, reducing the need for time-consuming brainstorming and planning.