GPT 5.5-നെ പിന്നിലാക്കി വമ്പൻ പ്രകടനം! ‘Claude Fable 5’ പുറത്തിറക്കി ആന്ത്രോപിക്

പ്രമുഖ എഐ കമ്പനിയായ ആന്ത്രോപി മോഡലായ ‘മിത്തോസ്’ (Mythos Tier) പൊതുജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങി. ക്ലോഡ് ഫേബിൾ 5′ (Claude Fable 5) എന്ന പേരിൽ പുറത്തിറക്കിയ ഈ പുതിയ മോഡൽ, നിലവിലുള്ള മിക്ക പ്രധാന എഐ ബെഞ്ച്മാർക്കുകളിലും ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയ ‘മിത്തോസ് പ്രിവ്യൂ’ (Mythos Preview) മോഡലിൽ നിന്നും വ്യത്യസ്തമായി, കൂടുതൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെയും (Guardrails) നിയന്ത്രണങ്ങളോടെയുമാണ് ‘ഫേബിൾ 5’ അവതരിപ്പിച്ചിരിക്കുന്നത്.

കോഡിംഗ് (Coding), റീസണിംഗ് (Reasoning), നോളഡ്ജ് വർക്ക് എന്നിവയിലെല്ലാം ക്ലോഡിന്റെ തന്നെ മുൻ മോഡലായ ഓപ്പസ് 4.8 (Opus 4.8), ഓപ്പൺഎഐയുടെ ജിപിടി 5.5 (GPT 5.5) എന്നിവയേക്കാൾ വൻ മുന്നേറ്റമാണ് ഫേബിൾ 5 കാഴ്ചവെക്കുന്നത്. മുൻപ് റിലീസ് ചെയ്ത മിത്തോസ് പ്രിവ്യൂവിൽ പ്രധാന ഒഎസ് (OS), ബ്രൗസറുകൾ എന്നിവയിൽ വലിയ പിഴവുകൾ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമായാണ് ഫേബിൾ കൊണ്ടുവന്നിട്ടുള്ളത്.

സൈബർ സെക്യൂരിറ്റി, ബയോളജി, കെമിസ്ട്രി തുടങ്ങിയ അതീവ സുരക്ഷിതത്വം വേണ്ട വിഷയങ്ങളിലുള്ള ചോദ്യങ്ങൾ ഫേബിളിൽ ചോദിച്ചാൽ, അത് ഓട്ടോമാറ്റിക്കായി കൂടുതൽ നിയന്ത്രണങ്ങളുള്ള ഓപ്പസ് 4.8 മോഡലിലേക്ക് റൂട്ട് ചെയ്യപ്പെടും. മിത്തോസ് 5 (Mythos 5) മോഡൽ ഇപ്പോൾ ആന്ത്രോപിക്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ‘പ്രോജക്ട് ഗ്ലാസ്സ്വിംഗ്’ പാർട്ട്നേഴ്‌സിന് കുറഞ്ഞ ചിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.നിലവിൽ ക്ലോഡിന്റെ (Claude) എല്ലാ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിലും ഫേബിൾ 5 ലഭ്യമാണ്. എന്നാൽ ഈ ഓഫർ ജൂൺ 22 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതിനുശേഷം ഫേബിൾ ഉപയോഗിക്കാൻ പ്രത്യേക ക്രെഡിറ്റുകൾ വാങ്ങേണ്ടി വരും.

ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/

Summary: Anthropic has publicly released “Claude Fable 5” from its top-tier Mythos series, delivering state-of-the-art performance that outperforms GPT 5.5 and Opus 4.8 in coding and reasoning benchmarks. Designed with stricter guardrails than its preview version, it automatically routes sensitive queries in cybersecurity, biology, and chemistry to Opus 4.8 to ensure optimal safety and system stability.