opusന് മുകളിൽ ഇനി ‘Mythos’; ആന്ത്രോപ്പിക്കിന്റെ രഹസ്യ AIവിവരങ്ങൾ പുറത്ത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വമ്പന്മാരായ ആന്ത്രോപ്പിക് (Anthropic) ഏറ്റവും കരുത്തുറ്റ മോഡലായ ‘ക്ലോഡ് മിത്തോസ്’ (Claude Mythos) പുറത്തിറക്കാനൊരുങ്ങുന്നു. കമ്പനി ഉപയോഗിച്ചിരുന്ന CMS സംവിധാനത്തിലെ പിഴവിനെ തുടർന്ന്പുറത്തിറക്കാത്ത ബ്ലോഗ് പോസ്റ്റുകളും മറ്റ് ഡാറ്റകളും പൊതു ആക്സസ് ലഭ്യമായ സ്റ്റോറേജിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. ‘ഇത് വരെ പുറത്തിറക്കിയതിൽ ഏറ്റവും ശക്തമായ എഐ സിസ്റ്റം’ എന്ന നിലയിലാണ് Mythosനെ ആ രേഖകളിൽ വിശേഷിപ്പിച്ചിരുന്നത്.
ചോർന്ന വിവരങ്ങൾ പ്രകാരം, നിലവിലുള്ള Opus മോഡലിനേക്കാൾ ഉയർന്ന ‘Capybara’ എന്ന പുതിയ ടിയറിലാണ് Claude Mythos വരാനിരിക്കുന്നത്. കൂടുതൽ വലിയതും ചെലവേറിയതുമായ ഈ മോഡൽ റീസണിംഗ്, കോഡിംഗ്, സൈബർ സുരക്ഷ എന്നിവയിൽ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രത്യേകിച്ച് സൈബർ ശേഷികളിൽ ഇത് മറ്റു മോഡലുകളെക്കാൾ ഏറെ മുന്നിലാണെന്നും, ഹാക്കർമാർക്ക് പോലും ശക്തമായ ടൂളാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നേരത്തെ ഓപ്പൺ എഐയുടെ ‘Q*’ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതുപോലെ, ഇതൊരു മനഃപൂർവ്വമുള്ള ഹൈപ്പ് (Free Hype) സൃഷ്ടിക്കാനുള്ള നീക്കമാണോ എന്നും സംശയമുണ്ട്. എന്നാൽ ഒരു പുതിയ ജനറൽ പർപ്പസ് മോഡൽ പരീക്ഷണത്തിലാണെന്ന കാര്യം ആന്ത്രോപ്പിക് സ്ഥിരീകരിച്ചിട്ടുണ്ട്.
Summary : Anthropic’s upcoming flagship model “Claude Mythos” was revealed through a CMS leak that exposed unpublished launch materials, describing it as the company’s most powerful AI yet. The model is expected to sit in a new “Capybara” tier above Opus, with major advances in reasoning, coding, and especially cybersecurity capabilities. While Anthropic confirmed testing a new general-purpose model, the leak has raised questions about whether it was accidental or a strategic hype move similar to OpenAI’s earlier Q* rumors.