Video, audio , 3D – എല്ലാം ഇനി ഒരൊറ്റയിടത്ത്. WaveSpeedAI എത്തിക്കഴിഞ്ഞു
AI അധിഷ്ഠിത മീഡിയ നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി WaveSpeedAI .ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, അവതാർസ്, 3D കണ്ടെന്റ് എന്നിവ എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ സൃഷ്ടിക്കാൻ കഴിയുന്ന ‘ഓൾ-ഇൻ-വൺ’ AI പ്ലാറ്റ്ഫോമാണ് WaveSpeedAI
‘AI Generator’ എന്ന ഫീച്ചറിലൂടെ ടെക്സ്റ്റ് നൽകിയാൽ മാത്രം മതി—വിവിധ തരത്തിലുള്ള ഡിജിറ്റൽ കണ്ടെന്റുകൾ എളുപ്പത്തിൽ നിർമ്മിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. വിവിധ ടൂളുകൾ പ്രത്യേകം ഉപയോഗിക്കേണ്ട ആവശ്യം ഒഴിവാക്കി, ഒരു ഏകോപിത സംവിധാനത്തിലൂടെ ക്രിയേറ്റീവ് പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ ഇത് സഹായിക്കും.
ക്വാളിറ്റി ചിത്രങ്ങൾ (Image), സിനിമാറ്റിക് വീഡിയോകൾ (Video), വ്യക്തതയാർന്ന ഓഡിയോ (Audio) എന്നിവ നിമിഷങ്ങൾക്കുള്ളിൽ നിർമ്മിക്കാം. ലളിതമായ പ്രോംപ്റ്റുകളിലൂടെ 3D മോഡലുകൾ സൃഷ്ടിക്കാനുള്ള അത്യാധുനിക സംവിധാനം ഇതിലുണ്ട്. ബ്രാൻഡിംഗിനും പ്രസന്റേഷനുകൾക്കും ഉപയോഗിക്കാവുന്ന AI അവതാറുകൾ നിർമ്മിക്കാൻ സാധിക്കും. വലിയ പ്രൊഡക്ഷൻ ടീമുകൾക്ക് ഒരേ പ്രോജക്റ്റിൽ ഒന്നിച്ച് പ്രവർത്തിക്കാൻ സഹായിക്കുന്ന സൗകര്യവും WaveSpeedAI വാഗ്ദാനം ചെയ്യുന്നു.
WaveSpeedAI introduces an all-in-one AI media platform that enables users to create images, videos, audio, avatars, and 3D content in a single workspace. Its AI Generator allows users to produce high-quality digital content instantly using simple text prompts, eliminating the need for multiple tools. Designed for creators and teams, the platform also supports collaboration, making it easier to produce professional-grade content efficiently.