അതീവ രഹസ്യമായ ‘Mythos’ എഐ ചോർന്നു! ആന്ത്രോപ്പിക്കിന് വൻ സുരക്ഷാ വീഴ്ച

ആന്ത്രോപ്പിക് (Anthropic) അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ‘Mythos’ എന്ന സൈബർ സെക്യൂരിറ്റി എഐ മോഡൽ ചോർന്നതായി റിപ്പോർട്ട്. വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള ഭരണകൂടങ്ങൾ അടിയന്തര യോഗങ്ങൾ വിളിച്ചുചേർക്കാൻ കാരണമായ അപകടകാരിയായ ഈ മോഡൽ, ഒരു സ്വകാര്യ ഡിസ്‌കോർഡ് ഗ്രൂപ്പിലെ അംഗങ്ങളാണ് അനധികൃതമായി ഉപയോഗിക്കുന്നത്.

ഏപ്രിൽ 10-നാണ് ആന്ത്രോപ്പിക് ഈ മോഡൽ തിരഞ്ഞെടുത്ത പങ്കാളികൾക്കായി മാത്രം പുറത്തിറക്കിയത്. പൊതുജനങ്ങൾക്ക് നൽകാൻ കഴിയാത്തവിധം ‘ശക്തമാണ്’ ഈ AI മുൻപ് നടന്ന ‘Mercor’ ഡാറ്റാ ചോർച്ചയിലെ വിവരങ്ങൾ ഉപയോഗിച്ച് കമ്പനിയുടെ രഹസ്യ ലിങ്കുകളും മോഡലിന്റെ പേരും ഈ ഗ്രൂപ്പ് കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പിലെ ഒരംഗത്തിന് വെണ്ടർ ക്രെഡൻഷ്യലുകൾ (Vendor Credentials) ഉണ്ടായിരുന്നതും ഈ കടന്നുകയറ്റം എളുപ്പമാക്കി.

മോഡൽ കൈക്കലാക്കിയവർ ഇത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതുപോലൊരു കരുത്തുറ്റ ആയുധം സാധാരണക്കാരുടെ കൈകളിൽ എത്തിയത് വലിയ ഭീഷണിയാണ്. വൻശക്തി രാജ്യങ്ങളായ റഷ്യയോ ചൈനയോ ആയിരിക്കും ഇത്തരം മോഡലുകൾ മോഷ്ടിക്കുക എന്ന് കരുതിയിരുന്ന സുരക്ഷാ വിദഗ്ധരെ ഞെട്ടിച്ചുകൊണ്ട് വെറും ഒരു ഡിസ്‌കോർഡ് ഗ്രൂപ്പ് ഇത് സാധ്യമാക്കി എന്നതാണ് പ്രധാന പ്രശ്നം. കൂടുതൽ പാർട്ണർമാർക്ക് ഇത്തരം മോഡലുകൾ നൽകുമ്പോൾ അവയുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വരുംദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും.

Summary : A highly powerful cybersecurity AI model, Mythos, was reportedly leaked within days of its restricted release and is being accessed by members of a private Discord group. The breach, enabled by exposed credentials and prior data leaks, has raised serious global security concerns about the risks of such advanced models falling into unauthorized hands.