ഇനി IAI യുമായി തത്സമയ സംവാദം ; “GPT-5.4 Thinking” മോഡ് അവതരിപ്പിച്ച് OpenAI

പുതിയ GPT-5.4 മോഡൽമോഡൽ പുറത്തിറക്കി OpenAI. ഇതോടൊപ്പം “GPT-5.4 Thinking Mode” എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചു. AI മറുപടി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് അതിൽ ഇടപെടാനും ദിശ മാറ്റാൻ കഴിയും [Interruptible Reasoning] എന്നതാണ് ഈ അപ്ഡേറ്റിന്റെ പ്രധാന സവിശേഷത .ഇതിലൂടെ ഒരേ ചോദ്യം പലതവണ തിരുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നു.

ഒരു ജോലി ആരംഭിക്കുന്നതിന് മുമ്പ് എഐ അത് എങ്ങനെ ചെയ്യാൻ പോകുന്നു എന്ന പ്ലാനിംഗ് സ്റ്റേജ് നമുക്ക് കാണാൻ സാധിക്കും. ആ പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് അവസാന മറുപടി ലഭിക്കുക. ലക്ഷക്കണക്കിന് വാക്കുകളുള്ള രേഖകളോ വലിയ കോഡ് ഫയലുകളോ ഒരേസമയം വിശകലനം ചെയ്യാൻ ഈ മോഡലിന് കഴിയും.

ദൈർഘ്യമേറിയ ഡോക്യുമെന്റുകൾ വായിച്ച് മനസ്സിലാക്കാനുള്ള കഴിവും (long-context reasoning) വെബ് റിസർച്ചും GPT-5.4-ൽ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. കോഡിംഗ്, ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, പ്രെസന്റേഷനുകൾ എന്നിവയുമായി കൂടി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാധാരണ ചാറ്റിംഗിനപ്പുറം പ്രൊഫഷണൽ ജോലികൾക്കും സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റിനും സഹായിക്കുന്ന AI സംവിധാനങ്ങളിലേക്കുള്ള വലിയ മുന്നേറ്റമായാണ് GPT-5.4നെ കാണുന്നത്.

Summary: OpenAI has launched GPT-5.4 with a new “GPT-5.4 Thinking Mode” that lets users interrupt and guide the AI while it is generating answers, improving planning, long-document analysis, research, and professional workflows like coding and document handling