ഇമേജുകളിൽ നിന്ന് വേണ്ടാത്തവ മായ്ച്ചു കളയാം: ‘ഐഡിയോഗ്രാം ഒബ്‌ജക്റ്റ് റിമൂവർ’ അവതരിപ്പിച്ചു

ഇമേജുകളിൽ നിന്ന് അനാവശ്യ വസ്തുക്കളോ, എഴുത്തുകളോ, മായ്‌ച്ചു കളയാൻ സഹായിക്കുന്ന ഫീച്ചറുമായി പ്രമുഖ ഇമേജ് ജനറേഷൻ പ്ലാറ്റ്‌ഫോമായ ഐഡിയോഗ്രാം (Ideogram). ‘ഐഡിയോഗ്രാം ഒബ്‌ജക്റ്റ് റിമൂവർ’ (Ideogram Object Remover) എന്ന പേരിലാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സ്വാഭാവികത ചോർന്നുപോകാതെ ആവശ്യമില്ലാത്ത ഭാഗങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കും.

മായ്ക്കുന്ന വസ്തുക്കളുടെ നിഴലുകൾ (Shadows), പ്രതിഫലനങ്ങൾ (Reflections), ലൈറ്റിംഗിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ എന്നിവപോലും എഐ സ്വയം തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നു. പുതിയതായൊന്നും കൂട്ടിച്ചേർക്കാതെയും, ചിത്രത്തിന്റെ മറ്റ് ഭാഗങ്ങളിൽ യാതൊരു മാറ്റവും വരുത്താതെയും തികച്ചും സ്വാഭാവികമായി ചിത്രം മാറ്റിനൽകാൻ ഇതിന് സാധിക്കും.

ഫോട്ടോഗ്രാഫർമാർക്കും, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കും, ഗ്രാഫിക്,എഐ ഫിലിം മേക്കർമാർക്കും ഡിസൈനർമാർക്കും തങ്ങളുടെ ചിത്രങ്ങൾ കൂടുതൽ വൃത്തിയോടെയും കൃത്യതയോടെയും എഡിറ്റ് ചെയ്യാൻ ഈ പുതിയ ഫീച്ചർ സഹായകരമാകും.

Summary: Ideogram has launched its state-of-the-art “Ideogram Object Remover” tool, designed to seamlessly erase unwanted objects, text, shadows, and reflections from images without altering the rest of the canvas. This feature offers photographers, graphic designers, digital creators, and AI filmmakers a precise way to clean up and edit their visual assets while preserving complete natural realism.