എഐ വിഡിയോകളിൽ ഇനി പകർപ്പവകാശ സംരക്ഷണം; ബൈറ്റ്‌ഡാൻസും മോഷൻ പിക്ചർ അസോസിയേഷനും (MPA) കരാറിൽ ഒപ്പുവെച്ചു

ഹോളിവുഡ് ഉൾപ്പെടെയുള്ള ആഗോള സിനിമാ വ്യവസായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന മോഷൻ പിക്ചർ അസോസിയേഷനും (MPA) പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ബൈറ്റ്‌ഡാൻസും (ByteDance) പകർപ്പവകാശ സംരക്ഷണത്തിനായി കരാറിൽ ഒപ്പുവെച്ചു. ബൈറ്റ്‌ഡാൻസിന്റെ ജനപ്രിയ എഐ ടൂളുകൾ വഴി സിനിമാ-ടെലിവിഷൻ നിർമ്മാതാക്കളുടെ ബൗദ്ധിക സ്വത്ത് (Intellectual Property) ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ബൈറ്റ്‌ഡാൻസിന്റെ വീഡിയോഎ ഐ ജനറേറ്ററായ സീഡാൻസ് (Seedance), എഐ ഇമേജ് ജനറേറ്ററായ സീഡ്രീം (Seedream) എന്നിവയിൽ ഉൾപ്പെടെ പുതിയ സുരക്ഷാ (Framework) നടപ്പിലാക്കും. സിനിമാ-സീരിയൽ കഥാപാത്രങ്ങൾ, പേറ്റന്റുള്ള വിഷ്വലുകൾ, കോപ്പിറൈറ്റ് ഉള്ള സ്റ്റോറി എലമെന്റുകൾ എന്നിവ എഐ ഉപയോഗിച്ച് അനുമതിയില്ലാതെ നിർമ്മിക്കുന്നത് തടയാൻ പുതിയ കരാർ സഹായിക്കും. വൻകിട നിർമ്മാണ കമ്പനികൾക്കും ക്രിയേറ്റർമാർക്കും അവരുടെ സൃഷ്ടികൾ അനുമതിയില്ലാതെ എഐ ട്രെയിനിംഗിനായി ഉപയോഗിക്കുന്നതിലും വ്യാജ വിഷ്വലുകൾ നിർമ്മിക്കുന്നതിലുമുള്ള ആശങ്കകൾക്ക് ഇതോടെ പരിഹാരമാകും.

Summary: The Motion Picture Association (MPA) and ByteDance have established a landmark agreement to safeguard intellectual property across AI tools like Seedance and Seedream. This framework prevents unauthorized use of copyrighted characters, visuals, and story elements while resolving creators’ concerns over illicit AI training and output generation