ഒരു പ്രോംപ്റ്റിൽ നിന്ന് ഒരു സിനിമ തന്നെ; ‘മൾട്ടി-ഷോട്ട് ആപ്പുമായി ‘ (Multi-Shot App) Kling AI
സിനിമാ നിർമ്മാണവും വീഡിയോ എഡിറ്റിംഗും ഇനി ആർക്കും വഴങ്ങും. ലളിതമായ ഒരു വരിയിൽ (Prompt) നിന്ന് ഡയലോഗുകളും സൗണ്ട് ഇഫക്റ്റുകളും കൃത്യമായ കട്ടുകളും (Cuts) ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ രംഗം തന്നെ നിർമ്മിക്കാൻ സഹായിക്കുന്ന ‘മൾട്ടി-ഷോട്ട് ആപ്പ്’ (Multi-Shot App) Kling AI പുറത്തിറക്കി. വെറുമൊരു വീഡിയോ ക്ലിപ്പിന് പകരം സിനിമാറ്റിക് നിലവാരമുള്ള ദൃശ്യങ്ങൾ കോർത്തിണക്കിയ ഒരു ‘സീൻ’ തന്നെ നിർമ്മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
വെറുമൊരു വീഡിയോ ജനറേറ്ററല്ല ഇത്. ഡയലോഗുകൾ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് , സൗണ്ട് ഇഫക്റ്റുകൾ എന്നിവയോടൊപ്പം കൃത്യമായ പേസിംഗും (Pacing) ഇതിൽ ഉൾപ്പെടുന്നു. പ്രൊഫഷണൽ സിനിമകളിലേതുപോലെ വ്യത്യസ്ത ആംഗിളുകളും കട്ടുകളും AI തന്നെ സ്വയം തീരുമാനിക്കുന്നു. ഒരു ചിത്രം നൽകിയോ അല്ലെങ്കിൽ വെറും ടെക്സ്റ്റ് നൽകിയോ (text /image to video) നിങ്ങൾക്ക് ക്രിയേറ്റീവ് ആയ ദൃശ്യങ്ങൾ നിർമ്മിക്കാൻ സാധിക്കും. ഈ സേവനം ഇപ്പോൾ വെബ് ആപ്പ് വഴി ഉപയോക്താക്കൾക്ക് ലഭ്യമാണ്.
മണിക്കൂറുകൾ നീളുന്ന എഡിറ്റിംഗും ഷൂട്ടിംഗും ഒഴിവാക്കി, നിങ്ങളുടെ മനസ്സിലുള്ള ഒരു കഥാസന്ദർഭം മിനിറ്റുകൾക്കുള്ളിൽ സ്ക്രീനിലെത്തിക്കാn ഈ മൾട്ടി-ഷോട്ട് ആപ്പ് സംവിധാനം ഏറെ പ്രയോജനപ്പെടും.
Summary : Kling AI has launched the “Multi-Shot App,” a tool that can generate complete cinematic scenes with dialogue, sound effects, and precise cuts from simple prompts. Unlike basic video generators, it automatically handles pacing, camera angles, and editing to create professional-quality visuals from text or images. Available via a web app, it enables users to produce complex video scenes in minutes, reducing the need for time-consuming shooting and editing.