“ഒറ്റ പ്രോംപ്റ്റിൽ 30 സെക്കൻഡ് വീഡിയോ,തത്സമയ എഡിറ്റിംഗ്: ‘സീഡാൻസ് 2.5’ അവതരിപ്പിച്ചു

ന്യൂ ജനറേഷൻ വീഡിയോ ക്രിയേഷൻ മോഡലായ ‘സീഡാൻസ് 2.5’ (Seedance 2.5) ബൈറ്റ് ഡാൻസ് അവതരിപ്പിച്ചു . ലോങ്ങ് ഫോം സ്റ്റോറിടെല്ലിങ് , മൾട്ടിമോഡൽ റെഫറൻസുകൾ, തത്സമയ എഡിറ്റിംഗ് എന്നിവയിൽ പുരോഗതി കൈവരിച്ചാണ് പുതിയ വേർഷൻ എത്തിയിരിക്കുന്നത്.

ഒറ്റ പ്രോംപ്റ്റിൽ തന്നെ (Single pass) ശബ്ദവും ദൃശ്യവും കൃത്യമായി സമന്വയിപ്പിച്ചുകൊണ്ട് 30 സെക്കൻഡ് ദൈർഘ്യമുള്ള ഉയർന്ന നിലവാരമുള്ള വീഡിയോ നിർമ്മിക്കാം. ഒറ്റത്തവണ 30 ചിത്രങ്ങൾ, 10 വീഡിയോ ക്ലിപ്പുകൾ, 10 ഓഡിയോ ക്ലിപ്പുകൾ എന്നിവ റെഫറൻസ് മെറ്റീരിയലുകളായി അപ്‌ലോഡ് ചെയ്ത് വീഡിയോ നിർമ്മിക്കാനുള്ള ശേഷിയുണ്ട്.

ഓഡിയോ, വീഡിയോ എന്നിവയിൽ കൃത്യമായ സമയത്ത് (Timestamp-level) മാറ്റങ്ങൾ വരുത്താനും എഡിറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഇത് എഡിറ്റിംഗ് പ്രക്രിയയെ വളരെ എളുപ്പമുള്ളതാക്കുന്നു. എഐ ഫിലിം മേക്കർമാർക്കും പ്രൊഫഷണൽ ക്രിയേറ്റർമാർക്കും സിനിമാറ്റിക് നിലവാരമുള്ള കണ്ടെന്റുകൾ കൂടുതൽ വേഗതയിലും കൃത്യതയിലും നിർമ്മിക്കാൻ ‘സീഡാൻസ് 2.5’ സഹായകരമാകും.

Summary: ByteDance has introduced Seedance 2.5, a next-generation AI video creation model featuring long-form storytelling, multimodal reference capabilities, and precise timestamp-level editing. The model allows creators to generate high-quality 30-second synchronized audio-video clips in a single pass using up to 30 images, 10 video clips, and 10 audio clips as reference materi