കുറഞ്ഞ ചിലവിൽ എഐ വീഡിയോകൾ നിർമ്മിക്കാം; ‘ഡ്രീമിന സീഡൻസ് 2.0 മിനി’ പുറത്തിറങ്ങി
ബൈറ്റ്ഡാൻസിന്റെ എഐ വീഡിയോ ജനറേറ്ററായ ഡ്രീമിന (Dreamina AI), പുതിയ ലൈറ്റ്-വെയ്റ്റ് വീഡിയോ മോഡലായ ‘സീഡൻസ് 2.0 മിനി’ (Seedance 2.0 mini) പുറത്തിറക്കി. നിലവിലുള്ള മോഡലുകളേക്കാൾ വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും മികച്ച ക്വാളിറ്റിയുള്ള വീഡിയോകൾ നിർമ്മിക്കാൻ സാധിക്കുമെന്നതാണ് ഈ മിനി മോഡലിന്റെ പ്രധാന ആകർഷണം.
തുടക്കത്തിൽ സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവടങ്ങളിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും ഈ മോഡൽ എത്തും.720p റെസല്യൂഷനിലുള്ള വീഡിയോകൾക്ക് വെറും $0.02/സെക്കൻഡ് എന്ന നിരക്കിൽ വീഡിയോകൾ ജനറേറ്റ് ചെയ്യാം.വലിയ ബജറ്റോ സമയനഷ്ടമോ ഇല്ലാതെ തന്നെ ഇൻസ്റ്റാഗ്രാം റീൽസ്, ടിക്ടോക്, യൂട്യൂബ് ഷോർട്ട്സ് എന്നിവയ്ക്കുള്ള മികച്ച ഫസ്റ്റ് ഡ്രാഫ്റ്റുകളും പരസ്യങ്ങളും സെക്കൻഡുകൾക്കുള്ളിൽ ഇതിലൂടെ നിർമ്മിച്ചെടുക്കാം.
ലോഞ്ചിന്റെ ഭാഗമായി ഡ്രീമിന ഉപഭോക്താക്കൾക്കായി വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രീമിനയുടെ പ്രീമിയം പ്ലാനുകൾ ഇപ്പോൾ പകുതിയിലധികം വിലക്കുറവിൽ സ്വന്തമാക്കാം. മിനി മോഡൽ ഉപയോഗിച്ച് വീഡിയോ ചെയ്യുമ്പോൾ സാധാരണ ഈടാക്കുന്നതിനേക്കാൾ 50% വരെ കുറവ് ക്രെഡിറ്റുകൾ മാത്രമേ നഷ്ടമാകൂ. ഡ്രീമിനയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഈ പുതിയ സേവനം ഇപ്പോൾ പരീക്ഷിക്കാവുന്നതാണ്.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: ByteDance’s Dreamina AI has launched a new lightweight video model called ‘Seedance 2.0 mini,’ which allows creators to generate high-quality 720p videos quickly and cost-effectively at just $0.02 per second. Currently available in regions like Southeast Asia, the Middle East, and Europe with plans to expand to India soon, the launch features promotional discounts of up to 55% off subscription plans and 50% credit savings on video generations.