ചാറ്റ്‌ജിപിടിയിൽ പുതിയ മാറ്റങ്ങൾ: പ്രീമിയം ഉപയോക്താക്കൾക്കായി ജിപിടി-5.6 സോൾ; സൗജന്യ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ആക്‌സസുമായി ജിപിടി-5.6 ലൂണ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ചാറ്റ്‌ജിപിടി (ChatGPT) അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് ഓപ്പൺഎഐ. കൂടുതൽ കാര്യക്ഷമവും കൃത്യതയാർന്നതുമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ ജിപിടി-5.6 എഐ മോഡൽ സീരീസിലുള്ള ജിപിടി-5.6 സോൾ (GPT-5.6 Sol), ജിപിടി-5.6 ലൂണ (GPT-5.6 Luna) എന്നിവയാണ് ചാറ്റ്‌ജിപിടിയിലേക്ക് പുതുതായി എത്തിയത്.

ചാറ്റ്‌ജിപിടി പ്ലസ് (Plus), പ്രോ (Pro) സബ്‌സ്‌ക്രൈബർമാർക്ക് ഇനി ജിപിടി-5.6 സോളിന്റെ സേവനം ലഭ്യമാകും. ഇൻസ്റ്റന്റ് (Instant) മറുപടികൾക്കും, സങ്കീർണ്ണമായ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഡീപ്പ് റീസണിംഗിനും (Deep reasoning) ഈ മോഡലാണ് ഉപയോഗിക്കുന്നത്. ഇത് മുൻപത്തേക്കാൾ കൂടുതൽ വസ്തുതാപരമായ (Factual) മറുപടികൾ നൽകും. ചാറ്റ്‌ജിപിറ്റിയുടെ സൗജന്യ (Free), ഗോ (Go) ഉപയോക്താക്കൾക്കായി ജിപിടി-5.6 ലൂണ പവർ ചെയ്യുന്ന അൺലിമിറ്റഡ് ടെക്സ്റ്റ് ചാറ്റ് സൗകര്യം ലഭ്യമായി തുടങ്ങും. പരിധികളില്ലാതെ ചാറ്റ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

Summary: OpenAI has updated ChatGPT with its new GPT-5.6 model series, introducing GPT-5.6 Sol to Plus and Pro subscribers for instant and deep reasoning tasks. Additionally, Free and Go users now gain access to unlimited text chats powered by GPT-5.6 Luna.