ചിത്രങ്ങൾ ഇനി സംസാരിക്കും! റിയലിസ്റ്റിക് ‘ലിപ് സിങ്ക്’ ഫീച്ചറുമായി GROK
AI വീഡിയോ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ‘ലിപ് സിങ്കിംഗിന് ‘ (Lip Syncing) പരിഹാരം. ഇലോൺ മസ്കിന്റെ ഗ്രോക്ക് ഇമാജിന്റെ പുതിയ അപ്ഡേറ്റിലൂടെ, കഥാപാത്രങ്ങൾ സംസാരിക്കുന്നതിനനുസരിച്ച് അവരുടെ ചുണ്ടുകൾ അതീവ കൃത്യതയോടെ ചലിക്കും. വെറുമൊരു നിശ്ചല ചിത്രം നൽകിയാൽ അതിനെ സംസാരിക്കുന്ന, സിനിമ നിലവാരത്തിലുള്ള വീഡിയോയാക്കി മാറ്റാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.
വ്യക്തതയേറിയതും ഉയർന്ന നിലവാരത്തിലുള്ളതുമായ ശബ്ദം ഗ്രോക്ക് വാഗ്ദാനം ചെയ്യുന്നു. വീഡിയോയിലെ ബാക്ഗ്രൗണ്ടിന് അനുസരിച്ചുള്ള സൗണ്ട് ഇഫക്ട് ഇതിൽ തനിയെ ഉൾപ്പെടുത്തപ്പെടും. ഒരു ഇമേജ് നൽകി അതിനെ നേരിട്ട് വീഡിയോയാക്കി മാറ്റാം (Image to video).
കഥാപാത്രങ്ങളുടെ ചലനങ്ങൾ യഥാർത്ഥ മനുഷ്യർക്ക് സമാനമായി തോന്നിക്കും. ഓഡിയോയുടെ വ്യക്തതയും ശബ്ദത്തിന്റെ ക്വാളിറ്റിയും മുൻ പതിപ്പുകളേക്കാൾ മെച്ചപ്പെട്ടതാണ്. ഈ പുതിയ അപ്ഡേറ്റ് വീഡിയോ നിർമ്മാണം കൂടുതൽ ലളിതവും റിയലിസ്റ്റിക്കുമായി മാറുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്കും AI ഫിലിം മേക്കേഴ്സിനും ഇത് വലിയ ഗുണം ചെയ്യും.
Summary: Grok Imagine’s latest update solves one of AI video’s biggest challenges by delivering highly accurate lip syncing, allowing characters to match speech realistically from a single image. It also enhances audio quality and adds scene-based sound effects, making AI video creation more realistic, efficient, and useful for creators and filmmakers.