ഡിസൈനിങും പ്രസന്റേഷനും ഇനി എളുപ്പമാകും; Gammaയുടെ പുതിയ AI അപ്‌ഡേറ്റുകൾ പുറത്തിറങ്ങി

എഐ പ്രസന്റേഷൻ പ്ലാറ്റ്‌ഫോമായ ഗാമ (Gamma) ഉപഭോക്താക്കൾക്കായി മൂന്ന് പ്രധാന അപ്‌ഡേറ്റുകൾ അവതരിപ്പിച്ചു. Gamma Imagine, Connectors, AI-native Templates എന്നീ പുതിയ ഫീച്ചറുകളാണ് പുറത്തിറക്കിയത്. “Gamma Imagine” എന്ന പുതിയ സംവിധാനത്തിലൂടെ നിങ്ങൾക്ക് ഒരു ആശയം വിവരിച്ചാൽ മാത്രം മതി. ലോഗോകൾ, ഇൻഫോഗ്രാഫിക്‌സ്, ഡയഗ്രാമുകൾ, സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ വിഷ്വലുകൾ എന്നിവ ഗാമ നിർമ്മിച്ചു നൽകും. ഈ ഫീച്ചർ അടുത്ത 30 ദിവസത്തേക്ക് എല്ലാ പ്ലാനുകളിലും ലഭ്യമാകും.

“Connectors” എന്ന ഫീച്ചറിലൂടെ ChatGPT, Claude പോലുള്ള വിവിധ ടൂളുകളുമായി Gamma സംയോജിപ്പിക്കാനാകും. ഇതിലൂടെ ചാറ്റ് സംഭാഷണങ്ങളെ നേരിട്ട് പ്രെസന്റേഷനുകളാക്കാനും, ഇമെയിലുകൾ സ്ലൈഡ് ഡെക്കായോ മാറ്റാൻ സാധിക്കും.

AI-native Templates” ഉപയോഗിച്ച് നിലവിലുള്ള പ്രെസന്റേഷനുകൾ പുതിയ ഓഡിയൻസിനായി എളുപ്പത്തിൽ മാറ്റാൻ കഴിയും. 100-ലധികം പ്രൊഫഷണൽ ടെംപ്ലേറ്റുകൾ ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ തന്നെ പ്രെസന്റേഷനുകൾ നിർമ്മിക്കാനാകും.

പ്രസന്റേഷനുകൾ തയ്യാറാക്കേണ്ടി വരുന്നവർക്കും ബ്രാൻഡ് ഡിസൈനുകൾ നിർമ്മിക്കേണ്ടവർക്കും ഈ പുതിയ ഫീച്ചറുകൾ വലിയ സഹായമാകും. ഡിസൈനിംഗ് പരിജ്ഞാനം ഇല്ലാത്തവർക്കും പ്രൊഫഷണൽ നിലവാരമുള്ള വർക്കുകൾ ഇതിലൂടെ ചെയ്യാൻ സാധിക്കും.

Summary: Gamma has introduced three major updates—Gamma Imagine, Connectors, and AI-native Templates—to simplify presentation and design workflows. Gamma Imagine allows users to generate logos, infographics, and social visuals from a simple idea, while Connectors integrate tools like ChatGPT and Claude to turn chats or emails into presentations. With AI-native Templates and 100+ designs, users can quickly create or adapt professional presentations, even without design experience.