നിങ്ങളുടെ ശബ്ദത്തിൽ പാട്ടുകൾ നിർമ്മിക്കാം; Voices, Custom Models, My Taste ഫീച്ചറുകളുമായി Suno v5.5 എത്തി

AI മ്യൂസിക് പ്ലാറ്റ്‌ഫോമായ Suno പുതിയതും അത്യാധുനികവുമായ പതിപ്പായ സുനോ v5.5 (Suno v5.5) പുറത്തിറക്കി. പുതിയ പതിപ്പിനൊപ്പം ‘Voices’, ‘Custom Models’, ‘My Taste’ എന്നീ പ്രധാന ഫീച്ചറുകളും അവതരിപ്പിച്ചു. വെറുമൊരു പാട്ട് നിർമ്മിക്കുന്നതിലുപരി, ഓരോ വ്യക്തിയുടെയും തനിമയും (Personality) ആവിഷ്കാരവും സംഗീതത്തിൽ കൊണ്ടുവരാൻ സഹായിക്കുന്ന ഫീച്ചറുകളാണ് ഈ പതിപ്പിന്റെ പ്രത്യേകത.

വോയ്‌സസ് (Voices): ഈ ഫീച്ചറിലൂടെ നിങ്ങളുടെ സ്വന്തം ശബ്ദം സുനോയിൽ റെക്കോർഡ് ചെയ്യാനും അത് ഉപയോഗിച്ച് പുതിയ പാട്ടുകൾ നിർമ്മിക്കാനും സാധിക്കും. ശബ്ദം ദുരുപയോഗം ചെയ്യാതിരിക്കാൻ കൃത്യമായ വേരിഫിക്കേഷൻ സംവിധാനവും ഇതിലുണ്ട്. നിങ്ങളുടെ ശബ്ദം തികച്ചും പ്രൈവറ്റായിരിക്കും.

കസ്റ്റം മോഡലുകൾ (Custom Models): നിങ്ങൾ മുൻപ് നിർമ്മിച്ച ഒറിജിനൽ പാട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ നിങ്ങളുടെ തനതായ സംഗീത ശൈലി (Style) സുനോ പഠിക്കും. തുടർന്ന് നിങ്ങളുടെ അതേ സ്റ്റൈലിൽ പുതിയ ട്യൂണുകൾ നിർമ്മിക്കാൻ എഐ സഹായിക്കും.

മൈ ടേസ്റ്റ് (My Taste): ഓരോരുത്തരുടെയും സംഗീത അഭിരുചികളും (taste)ഇഷ്ടപ്പെട്ട വിഭാഗങ്ങളും (Genres)മൂഡുകളും മനസ്സിലാക്കി പ്രവർത്തിക്കാൻ ഈ ഫീച്ചർ സഹായിക്കും.

suno v5.5 എന്ന പുതിയ അപ്‌ഡേറ്റ് പ്രൊഫഷണൽ ആർട്ടിസ്റ്റുകൾക്കും തുടക്കക്കാർക്കും ഒരുപോലെ ഇത് ഉപയോഗപ്രദമാണ്. സംഗീത വ്യവസായവുമായി ചേർന്ന് മ്യൂസിക് മോഡലുകൾ പുറത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

Summary : Suno has launched its advanced update, Suno v5.5, introducing key features like Voices, Custom Models, and My Taste to personalize music creation. The update allows users to create songs using their own voice, train AI on their unique musical style, and generate music based on their personal preferences and moods. Designed for both beginners and professionals, Suno v5.5 aims to bring individuality and creative expression into AI-powered music production.