നിങ്ങൾ പറയൂ, AI ഏജന്റ് ചെയ്യും; ComfyUI വർക്ക്ഫ്ലോകൾ ഇനി Hermes Agent സെറ്റ് ചെയ്യും.
എഐ സിനിമാ നിർമ്മാണത്തിലും ഡിസൈനിംഗിലും വിപ്ലവം സൃഷ്ടിച്ച ടൂളാണ് ComfyUI. എന്നാൽ അതിലെ സങ്കീർണ്ണമായ നോഡുകൾ (Nodes) ക്രമീകരിക്കുക എന്നത് പലർക്കും വലിയൊരു വെല്ലുവിളിയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരവുമായി നൗസ് റിസർച്ചിന്റെ (Nous Research)Hermes Agent എത്തിയിരിക്കുന്നു.
നിങ്ങൾക്ക് ആവശ്യമുള്ള ഔട്ട്പുട്ട് എന്താണെന്ന് എഐ ഏജന്റിനോട് വിവരിച്ചാൽ മാത്രം മതി. ഓരോ നോഡും എവിടെ വെക്കണം, എങ്ങനെ ബന്ധിപ്പിക്കണം എന്നത് ഏജന്റ് തന്നെ സ്വയം ചെയ്തുകൊള്ളും. ഇമേജ്, വീഡിയോ, ഡിസൈൻ workflow-കൾ നിർമ്മിക്കുന്ന creators-ന് ഇത് വലിയ സഹായമാകും. Developers-ന് ComfyUI ecosystem മുഴുവൻ ഒരു callable interface പോലെ ഉപയോഗിക്കാനാകും.
വർക്ക്ഫ്ലോകൾ ഇൻസ്റ്റാൾ ചെയ്യാനും മാനേജ് ചെയ്യാനും പ്രവർത്തിപ്പിക്കാനും ഇനി നേരിട്ടുള്ള മനുഷ്യപ്രയത്നം ആവശ്യമില്ല. ComfyUIയുടെ flexibility, reproducibility എന്നിവയും AI agent-കളുടെ autonomy-യും ഒരുമിക്കുന്ന പുതിയ ഘട്ടമാണിതെന്ന് Nous Research വ്യക്തമാക്കി.
ഇതുവരെ സങ്കീർണ്ണമായ നോഡുകൾ കണ്ട് ComfyUI ഉപയോഗിക്കാൻ മടിച്ചുനിന്നിരുന്നവർക്ക് ഇനി ധൈര്യമായി ഉപയോഗിച്ച് തുടങ്ങാം. നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള വർക്ക്ഫ്ലോകൾ ഇനി ഹെർമിസ് ഏജന്റ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കും.
Summary : ComfyUI is becoming easier to use through the new Hermes Agent integration from Nous Research, allowing users to generate complex workflows simply by describing the desired output. The AI agent can automatically install, manage, and connect nodes for image, video, and design pipelines, making advanced ComfyUI creation more accessible to both creators and developers.