ഫോട്ടോയിലെ എന്തിനെയും എങ്ങോട്ടും മാറ്റാം ; Move Object പുറത്തിറക്കി Lovart AI
ഗ്രാഫിക് ഡിസൈനിംഗും ഫോട്ടോ എഡിറ്റിംഗും ഇനി കൂടുതൽ ലളിതം . ലോവാർട്ട് AI(Lovart) പുതിയ ഫീച്ചറായ ‘മൂവ് ഒബ്ജക്റ്റ്’ (Move Object) അവതരിപ്പിച്ചു. ഒരു ചിത്രത്തിലെ ഏതൊരു വസ്തുവിനെയും (Object) സെലക്ട് ചെയ്ത് ഇഷ്ടമുള്ള സ്ഥാനത്തേക്ക് ഇനി മാറ്റാൻ സാധിക്കും.
റെക്റ്റാംഗുലർ (Rectangular) അല്ലെങ്കിൽ ലാസ്സോ (Lasso) ടൂൾ ഉപയോഗിച്ച് ചിത്രത്തിലെ ഏതെങ്കിലും ഒബ്ജക്റ്റ് സെലക്ട് ചെയ്യാം. പിന്നീട് അവയെ ചിത്രത്തിനുള്ളിൽ എവിടേക്കും മാറ്റാനും സാധിക്കും. ആവശ്യമായാൽ പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചെറിയ മാറ്റങ്ങൾ വരുത്താനും കഴിയും. പഴയകാല എഡിറ്റിംഗ് സോഫ്റ്റ്വെയറുകളെപ്പോലെ സങ്കീർണ്ണമായ ലെയറുകളോ മാസ്കിംഗോ (Masking) ഇതിന് ആവശ്യമില്ല. ഒരു വസ്തുവിനെ ഒരിടത്തുനിന്ന് മാറ്റുമ്പോൾ ആ ഭാഗത്തെ പശ്ചാത്തലം (Background) AI തന്നെ സ്വാഭാവികമായി നിലനിർത്തും . ചിത്രം ഒറിജിനൽ ആണെന്നേ തോന്നു. മണിക്കൂറുകൾ നീളുന്ന എഡിറ്റിംഗ് ജോലികൾ ഇനി സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാം.
പരസ്യങ്ങൾക്കായി പ്രോഡക്റ്റ് ഫോട്ടോകൾ തയ്യാറാക്കുന്നവർക്കും ക്രിയേറ്റേഴ്സിനും ഇത് പ്രയോജനപ്പെടും. ഒരു ഫോട്ടോ എടുത്ത ശേഷം അതിലെ ഒബ്ജെക്ടിന്റെ സ്ഥാനം ശരിയല്ലെന്ന് തോന്നിയാൽ റീ-ഷൂട്ട് ചെയ്യാതെ തന്നെ ലോവാർട്ടിലൂടെ ശരിയാക്കാം.