ബാർടെൻഡറിൽ നിന്ന് സൂപ്പർതാരത്തിലേക്ക്; AI സിനിമയിലൂടെ യുവാവ് നേടിയത് കോടികൾ
ലോകത്തെ ആദ്യ സമ്പൂർണ്ണ AI വെബ് സീരീസായ Arena Zero റിലീസ് ചെയ്തു. പ്രമുഖ എഐ കമ്പനിയായ ഹിഗ്സ്ഫീൽഡ് AI (Higgsfield AI) നിർമ്മിച്ച ഈ സീരീസിലെ നായകനായി എത്തിയത് കാനഡയിലെ ന്യൂ ബ്രൺസ്വിക്കിൽ നിന്നുള്ള ആദിൽ (Adil) എന്ന 22 വസ്സുകാരനാണ്. ശ്രദ്ധേയമായ കാര്യം, അദ്ദേഹം ഒരിക്കലും ഷൂട്ടിംഗ് സെറ്റിൽ കാൽവെച്ചിട്ടില്ല എന്നതാണ്. ക്യാമറകളും ഷൂട്ടിംഗും സ്ക്രിപ്റ്റും ഇല്ലാതെ, അദ്ദേഹത്തിന്റെ രൂപം (likeness) മാത്രം ഉപയോഗിച്ച് എഐ വഴിയാണ് മുഴുവൻ സീരീസ് നിർമ്മിച്ചത്.
തന്റെ ന്റെ രൂപം സിനിമയ്ക്കായി ഉപയോഗിക്കാൻ അനുമതി നൽകിയതിലൂടെ 1 മില്യൺ ഡോളറിലധികം (ഏകദേശം 8.3 കോടി രൂപ) ആണ് ആദിലിന് പ്രതിഫലമായി ലഭിച്ചത്. ഹിഗ്സ്ഫീൽഡ് (Higgsfield) എന്ന എഐ കമ്പനി ആദിലിന്റെ ഡിജിറ്റൽ രൂപത്തിന് ലൈസൻസ് നൽകി ‘Arena Zero’ എന്ന സീരീസിന്റെ പ്രധാന കഥാപാത്രമാക്കി.
കേവലം ചെറിയ ക്ലിപ്പുകൾക്ക് പകരം, പ്രൊഫഷണൽ നിലവാരമുള്ള ഒരു സമ്പൂർണ്ണ സീരീസാണ് ‘അരീന സീറോ’. ഇതിന്റെ ആദ്യ എപ്പിസോഡ് ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.

വമ്പൻ ഹോളിവുഡ് സ്റ്റുഡിയോകൾ അഭിനേതാക്കളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും AI യ്ക്കെതിരെ സമരങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, യാതൊരു പ്രവൃത്തിപരിചയവുമില്ലാത്ത ഒരു യുവാവിന് ഒരു എഐ കമ്പനി കോടികൾ പ്രതിഫലം നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു മാറ്റം ഇനിയും 5 മുതൽ 10 വർഷം എടുക്കുമെന്ന് വിദഗ്ധർ ഉൾപ്പെടെ കരുതിയിരുന്നെങ്കിലും, AI ടെക്നോളജി ആ ഭാവിയെ അതിവേഗത്തിൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.
Summary : “Arena Zero,” the world’s first fully AI-generated web series by Higgsfield AI, stars a 22-year-old from Canada who never appeared on set. The actor earned over $1 million by licensing his likeness, with the entire series created using AI without traditional filming. This development signals a major shift in the entertainment industry, where AI is rapidly redefining how content is produced and valued.