മലയാളം ടെക്സ്റ്റ് ഉൾപ്പടെ ഇമേജ് റെഡി; GPT Image 2.0-ന്റെ മാജിക് OpenArt-ൽ

Open AI യുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ GPT Image 2.0 മോഡൽ പ്രശസ്ത എഐ പ്ലാറ്റ്‌ഫോമായ OpenArt-ൽ (openart.ai) ലഭ്യമായിത്തുടങ്ങി. വെറുമൊരു ചിത്രം വരച്ചു നൽകുന്നതിനപ്പുറം, പ്രൊഫഷണൽ ഡിസൈനർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ആവശ്യമായ സവിശേഷതകളോടെയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

സ്ലൈഡുകൾ, പോസ്റ്ററുകൾ, ഇൻഫോഗ്രാഫിക്സുകൾ എന്നിവയിൽ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ കൃത്യമായ ടൈപ്പോഗ്രഫിയോടെ ടെക്സ്റ്റ് ഉൾപ്പെടുത്താൻ ഈ മോഡലിന് സാധിക്കും. ഡിസൈനുകൾക്ക് ആവശ്യമായ സ്ട്രക്ചർ (Layout) കൃത്യമായി പാലിക്കാൻ ഇതിന് കഴിയും. ഒരു മാഗസിൻ കവർ അല്ലെങ്കിൽ ഒരു സ്ലൈഡ് ഡെക്ക് നിർമ്മിക്കാൻ ഇത് ഏറെ അനുയോജ്യമാണ്.

ഇമേജിലെ ലൈറ്റ് , ക്യാമറ ആംഗിളുകൾ, സ്റ്റൈൽ എന്നിവയിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം (Cinematic Control) ലഭിക്കും. ഇത് ഇമേജുകളെ കൂടുതൽ റിയലിസ്റ്റിക് ആക്കുന്നു. ഒരേ കഥാപാത്രത്തെയോ ശൈലിയെയോ (Character Consistency) വ്യത്യസ്ത ചിത്രങ്ങളിൽ നിലനിർത്താൻ ഈ മോഡലിന് പ്രത്യേക കഴിവുണ്ട്. കോമിക് സ്ട്രിപ്പുകൾ അല്ലെങ്കിൽ ഒരു സ്റ്റോറി ബോർഡ് നിർമ്മിക്കാൻ ഇത് ഏറെ സഹായിക്കും.

ഇമേജിൽ വരുത്തേണ്ട മാറ്റങ്ങൾ (In-painting) കൂടുതൽ വ്യക്തമായും കൃത്യതയോടെയും ചെയ്യാൻ GPT Image 2.0-ന് കഴിയും. OpenArt-ലൂടെ കൂടുതൽ ഉപയോക്താക്കൾക്ക് ഈ സാങ്കേതികവിദ്യ പരീക്ഷിക്കാനും തങ്ങളുടെ ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാനും അവസരം ലഭിച്ചിരിക്കുകയാണ്.