മാക് ഉപയോക്താക്കൾക്കായി ‘ജെമിനി’ നേറ്റീവ് ആപ്പ് പുറത്തിറക്കി ഗൂഗിൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മത്സരം കടുപ്പിക്കുന്നതിനിടെ മാക് ഒഎസ് ഉപയോക്താക്കൾക്കായി ജെമിനിയുടെ നേറ്റീവ് ആപ്പ് പുറത്തിറക്കി ഗൂഗിൾ. വിൻഡോസ് പതിപ്പിന് പിന്നാലെയാണ് മാക് ബുക്ക്, ഐമാക് ഉപകരണങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്പ് അവതരിപ്പിച്ചത്.
ഇതോടെ ചാറ്റ് ജിപിടി, ക്ലോഡ് തുടങ്ങിയ എഐ സേവനങ്ങളുമായി നേരിട്ടുള്ള മത്സരത്തിന് ഗൂഗിൾ ഒരുങ്ങി. ഇതുവരെ വെബ് ബ്രൗസറുകൾ വഴി ലഭ്യമായിരുന്ന ജെമിനി സേവനങ്ങൾ ഇനി മാക് സംവിധാനങ്ങളിൽ കൂടുതൽ വേഗത്തിലും ലളിതമായും ഉപയോഗിക്കാനാകും.
മാക് ഒഎസിനായി പ്രത്യേകമായി തയ്യാറാക്കിയതിനാൽ ആപ്പിന് ഉയർന്ന വേഗതയും കാര്യക്ഷമതയും ഉറപ്പുണ്ടെന്ന് ഗൂഗിൾ അറിയിച്ചു. ജെമിനി 1.5 പ്രോ ഉൾപ്പെടെയുള്ള ശക്തമായ എഐ മാതൃകകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പുറമെ ചിത്രങ്ങൾ വിശകലനം ചെയ്യാനും ഫയലുകൾ അപ്ലോഡ് ചെയ്ത് വിവരങ്ങൾ തേടാനും സൗകര്യമുണ്ട്.
ഗൂഗിൾ ഡ്രൈവ്, ഡോക്സ്, ജിമെയിൽ തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിക്കാൻ എക്സ്റ്റൻഷനുകൾ സഹായിക്കും.ആപ്പിൾ സിലിക്കൺ അടിസ്ഥാനത്തിലുള്ള മാക് ഉപകരണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കും എന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിലൂടെയോ ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
Summary : Google has launched a native Gemini app for macOS, offering faster and more efficient access compared to the web version.
The app supports advanced AI features like text, image analysis, file uploads, and integrates with services like Google Drive, Docs, and Gmail.