മെറ്റയുടെ പുതിയ AI മോഡൽ ‘മ്യൂസ് സ്പാർക്ക് 1.1’ പുറത്തിറങ്ങി
Muse Spark 1.1 എന്ന പുതിയ എഐ മോഡൽ മെറ്റ (Meta), അവതരിപ്പിച്ചു.സാധാരണ ഉപയോക്താക്കൾക്കായി മെറ്റാ എഐ (Meta AI) ആപ്പിലും ഔദ്യോഗിക വെബ്സൈറ്റിലും ഈ മോഡൽ ഇപ്പോൾ ലഭ്യമാണ്. സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഘട്ടം ഘട്ടമായി ചിന്തിച്ച് കൃത്യമായ മറുപടി നൽകാൻ സഹായിക്കുന്ന ‘തിങ്കിങ്’ (Thinking) മോഡിലാണ് മ്യൂസ് സ്പാർക്ക് 1.1 നിലവിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഈ ലോഞ്ചിനൊപ്പം തന്നെ ഡെവലപ്പർമാർക്കായി ‘മെറ്റാ മോഡൽ എപിഐ’യുടെ പബ്ലിക് പ്രിവ്യൂവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇനിമുതൽ ഡെവലപ്പർമാർക്ക് ഈ എപിഐ (API) വഴി മ്യൂസ് സ്പാർക്ക് 1.1 മോഡലിന്റെ സേവനം ആക്സസ് ചെയ്യാനും, ഇത് ഉപയോഗിച്ച് പുതിയ ആപ്ലിക്കേഷനുകളും എഐ ടൂളുകളും നിർമ്മിക്കാനും സാധിക്കും.
Summary: Meta has introduced Muse Spark 1.1, an advanced AI reasoning model currently available via “Thinking” mode on the Meta AI app and website for handling complex multi-step queries. Alongside this release, Meta launched a public preview of the Meta Model API, allowing developers to directly integrate Muse Spark 1.1’s capabilities into their own applications and software tools.