വീഡിയോകളിൽ നിന്ന് ഒബ്‌ജക്റ്റുകൾ മായ്ക്കാം;ആദ്യവീഡിയോഎഡിറ്റിങ്AI ടൂളായ’VOID’ പുറത്തിറക്കിNetflix

വീഡിയോകളിൽ നിന്ന് അനാവശ്യ വസ്തുക്കളെ ഇനി നീക്കം ചെയ്യാം.ആദ്യ ഓപ്പൺ സോഴ്സ് AI ടൂളായ ‘VOID’ പുറത്തിറക്കി നെറ്റ്ഫ്ലിക്സ് (Netflix) .സാധാരണ വീഡിയോ എഡിറ്റിംഗ് ടൂളുകൾ പോലെ ദൃശ്യങ്ങളിൽ നിന്ന് വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഒതുങ്ങാതെ, അവ നീക്കുമ്പോൾ ഉണ്ടാകുന്ന ഭൗതിക (Physics) മാറ്റങ്ങളും കൃത്യമായി പുനർസൃഷ്ടിക്കാൻ കഴിയുന്നതാണ് VOIDയുടെ പ്രധാന സവിശേഷത.

പഴയ ടൂളുകൾ സാധാരണയായി ബാക്ക്ഗ്രൗണ്ട് നിറച്ച് (Inpainting) വസ്തുക്കൾ മറച്ചുവയ്ക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ VOID ഒരു പ്രത്യേക മാസ്ക് സംവിധാനം ഉപയോഗിച്ച് ഏത് വസ്തുവാണ് നീക്കേണ്ടത്, ഏതെല്ലാം ദൃശ്യങ്ങളെ ബാധിക്കപ്പെടും, എന്നിങ്ങനെ ചുറ്റുമുള്ള മറ്റുകാര്യങ്ങൾ VOID സ്വയം ചിന്തിക്കും. ഉദാഹരണത്തിന്, ഒരു ബലൂൺ പിടിച്ചിരിക്കുന്ന ആളെ നീക്കുമ്പോൾ ബലൂൺ താഴെ വീഴുന്നതിന് പകരം വായുവിൽ ഒഴുകി നടക്കുന്നത് പോലെ VOID മാറ്റം വരുത്തും.

25 വിദഗ്ധർ ചേർന്ന് നടത്തിയ പരിശോധനയിൽ റൺവേ (Runway) ഉൾപ്പെടെയുള്ള പ്രമുഖ മോഡലുകളെക്കാൾ മികച്ച ഫലമാണ് VOID നൽകിയതെന്ന് തെളിഞ്ഞു. ഇത് വെറുമൊരു ഇറേസിംഗ് ടൂൾ അല്ല, മറിച്ച് ഒരു സീനിനെ പൂർണ്ണമായും നിയന്ത്രിക്കാൻ ക്രിയേറ്റർമാരെ സഹായിക്കുന്ന ഒരു സിമുലേഷൻ സിസ്റ്റമാണിത്.

Summary : Netflix has launched VOID, its first open-source AI tool that can remove objects from videos while accurately simulating the physics of the scene. Unlike traditional tools that simply erase and fill backgrounds, VOID understands cause-and-effect and adjusts surrounding elements realistically.Tests show it outperforms models like Runway, offering creators a more advanced, simulation-based video editing system.