“സബ്സ്ക്രിപ്ഷൻ തുക നൽകി മടുത്തോ? മിഡ്ജേർണി, ക്ലിംഗ്, റൺവേയുമെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിൽ സൗജന്യമായി
മിഡ്ജേർണി, സോറ, ക്ലിംഗ്, റൺവേ തുടങ്ങിയ പ്രമുഖ എഐ ടൂളുകൾക്കായി ഇനി ഓരോന്നിനും പ്രത്യേകം പണം നൽകേണ്ടതില്ല. ഇവയെല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന ‘Open Generative AI’ എന്ന ഓപ്പൺ സോഴ്സ് സ്റ്റുഡിയോ പുറത്തിറങ്ങി. സബ്സ്ക്രിപ്ഷൻ ഫീസ് ഇല്ലാതെ തന്നെ self-host ചെയ്യാനോ, ഫ്രീ ആയി ഹോസ്റ്റഡ് വേർഷൻ ഉപയോഗിക്കാനോ കഴിയുന്നതും ശ്രദ്ധേയമാണ്.
ഈ പ്ലാറ്റ്ഫോമിനെ നാല് പ്രധാന സ്റ്റുഡിയോകളായി വിഭജിച്ചിരിക്കുന്നു.
- ഇമേജ് സ്റ്റുഡിയോ : 50-ലധികം ടെക്സ്റ്റ്-ടു-ഇമേജ് മോഡലുകൾ. ഒരേസമയം 14 ചിത്രങ്ങൾ വരെ റെഫറൻസായി നൽകി പുതിയ ചിത്രങ്ങൾ നിർമ്മിക്കാം.
- വീഡിയോ സ്റ്റുഡിയോ : ക്ലിംഗ് (Kling v3), റൺവേ (Runway Gen-3) ഉൾപ്പെടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ 100-ലധികം വീഡിയോ മോഡലുകൾ ഇതിലുണ്ട്.
- ലിപ് സിങ്ക് സ്റ്റുഡിയോ: ഒരു ഫോട്ടോയും ശബ്ദവും നൽകിയാൽ സംസാരിക്കുന്ന വീഡിയോ തയ്യാർ! , നിലവിലുള്ള വീഡിയോയിൽ പുതിയ ശബ്ദം സിങ്ക് ചെയ്യാനും കഴിയും.
- സിനിമ സ്റ്റുഡിയോ : ലെൻസ്, ഫോക്കൽ ലെങ്ത്, അപ്പർച്ചർ തുടങ്ങിയ ക്യാമറ സെറ്റിംഗുകൾ നേരിട്ട് നിയന്ത്രിച്ച് പ്രൊഫഷണൽ സിനിമ ഷോട്ടുകൾ നിർമ്മിക്കാം.
ഇതിൽ എല്ലാ മോഡലുകളെല്ലാം Open Source അല്ല. Open Generative AI’ ചെയ്യുന്നത് ഇവയുടെ API (Application Programming Interface) ഒരുമിച്ച് കൊണ്ടുവരികയാണ്. അതായത്, ഈ പ്ലാറ്റ്ഫോം ഒരു “യൂണിഫൈഡ് ഇന്റർഫേസ്” (Unified Interface) ആയി പ്രവർത്തിക്കുന്നു.
കുറഞ്ഞ ചിലവിൽ കൂടുതൽ ശക്തമായ എഐ ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘Open Generative AI’ ഒരു വലിയ അവസരമാണ്. MIT ലൈസൻസുള്ള ഈ ടൂൾ Closed -Source മോഡലുകൾ (Midjourney, Kling etc.) ഉപയോഗിക്കാൻ അവയുടെ കമ്പനികൾക്ക് നൽകേണ്ട API കോസ്റ്റ് ഉപയോക്താവ് വഹിക്കേണ്ടി വരും. എങ്കിലും, ഇതിലെ Flux, Stable Diffusion തുടങ്ങിയ ലോക്കൽ മോഡലുകൾ സ്വന്തം പിസിയിൽ (Self-hosted) പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കാം.
ഇത് ഡെസ്ക്ടോപ്പ് ആപ്പായി ഇൻസ്റ്റാൾ ചെയ്യാം. വിൻഡോസ്, മാക് ഉപയോക്താക്കൾക്ക് യാതൊരു സങ്കീർണ്ണമായ കോഡിംഗും ഇല്ലാതെ ഒറ്റ ക്ലിക്കിൽ ഇത് ഇൻസ്റ്റാൾ ചെയ്യാം. ഇനി ഇൻസ്റ്റാൾ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് dev.muapi.ai/open-generative-ai എന്ന ലിങ്ക് വഴി നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. ഇതിനോടകം തന്നെ ഗിറ്റ്ഹബ്ബിൽ (GitHub) വലിയ തരംഗമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
Summary : Open Generative AI is an open-source platform that brings top AI tools like Midjourney, Sora, and Runway into one unified studio with no subscription required. It offers multiple studios for image, video, lip-sync, and cinematic creation, along with easy one-click installation or a free hosted version. With 100% open-source access and strong GitHub traction, it provides a powerful, low-cost alternative for creators.