“സിനിമ മനുഷ്യന്റേതാണ്, മെഷീന്റേതല്ല”! കാൻ ഫിലിം ഫെസ്റ്റിവലിൽ AI സിനിമകൾക്ക് വിലക്ക്

പ്രശസ്ത ചലച്ചിത്രമേളയായ 79-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ നിർണായക തീരുമാനം. ജനറേറ്റീവ് AI ഉപയോഗിച്ച് നിർമിച്ച സിനിമകൾ ഇനി മുതൽ പ്രധാന മത്സരവിഭാഗത്തിലും Palme d’Or പുരസ്‌കാരത്തിനും അർഹമാകില്ലെന്ന് ഫെസ്റ്റിവൽ ഔദ്യോഗികമായി അറിയിച്ചു.

ഒരു സിനിമ എന്നത് വെറും ഡാറ്റകളുടെ കൂട്ടമല്ല, മറിച്ച് ഒരാളുടെ കാഴ്ചപ്പാടാണ് എന്നാണ് ഫെസ്റ്റിവൽ അധികൃതർ പറയുന്നത്. അതിനാൽ തിരക്കഥ എഴുതുന്നതിനോ, ദൃശ്യങ്ങൾ നിർമ്മിക്കുന്നതിനോ, പ്രധാന അഭിനയത്തിനോ എഐ ഉപയോഗിച്ചാൽ ആ സിനിമ കാനിൽ മത്സരിക്കാൻ യോഗ്യമാകില്ല.

പുതിയ നിയമപ്രകാരം, സ്ക്രിപ്റ്റ് എഴുതുന്നതിലും ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന കഥാപാത്രങ്ങളെ നിർമ്മിക്കുന്നതിലും എഐ പ്രധാന പങ്ക് വഹിക്കുന്ന സിനിമകൾ മത്സരത്തിൽ നിന്ന് പുറത്താകും. എന്നാൽ ശബ്ദം മെച്ചപ്പെടുത്തൽ, ഇമേജ് ക്ലീനിംഗ്, VFX പോലുള്ള പോസ്റ്റ്-പ്രൊഡക്ഷൻ ആവശ്യങ്ങൾക്ക് എഐ ഉപയോഗിക്കുന്നത് അനുവദനീയമാണ്.

എഐ സിനിമകളെ പൂർണ്ണമായും തള്ളിക്കളയുന്നുമില്ല. എഐ സിനിമകൾക്കായി World AI Film Festival (WAIFF) എന്ന പേരിൽ ഏപ്രിൽ 21, 22 തീയതികളിൽ കാനിൽ പ്രത്യേക പ്രദർശനം നടക്കും.

The 79th Cannes Film Festival has ruled that films created using generative AI will not be eligible for the main competition or the Palme d’Or. While AI use in core creative roles is restricted, a separate World AI Film Festival (WAIFF) will showcase AI-driven films.