സിനിമയ്ക്ക് മുൻപ് കേൾക്കാം ആ ഇതിഹാസം; സർ മൈക്കൽ കെയിന്റെ ശബ്ദത്തിൽ ‘ദി ഒഡീസി’ ഓഡിയോബുക്ക് പുറത്തിറങ്ങി

ലോകപ്രശസ്ത ഗ്രീക്ക് ഇതിഹാസ കാവ്യമായ ‘ദി ഒഡീസി’ (The Odyssey) ഇനി വരാനിരിക്കുന്ന ചലച്ചിത്ര രൂപത്തിന് മുൻപായി ഓഡിയോ അനുഭവമായി ആസ്വദിക്കാം. ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ സർ മൈക്കൽ കെയിന്റെ (Sir Michael Caine) ഗാംഭീര്യമാർന്ന ശബ്ദത്തിലാണ് ഈ പുത്തൻ ഓഡിയോബുക്ക് പ്രമുഖ എ ഐ പ്ലാറ്റ്ഫോമായ ഇലവൻലാബ്സ് പുറത്തിറക്കി.

കേവലം ഒരു പുസ്തക വായന എന്നതിനപ്പുറം, കേൾവിക്കാരെ ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ള ഒറിജിനൽ മ്യൂസിക്കും, ഒരു തിയേറ്റർ അനുഭവം സമ്മാനിക്കുന്ന സിനിമോട്ടിക് സൗണ്ട് ഡിസൈനും (Cinematic Sound Design) ഈ ഓഡിയോബുക്കിന്റെ പ്രത്യേകതയാണ്.

ഈ ഇതിഹാസ കഥ സിനിമയായി വലിയ സ്ക്രീനുകളിൽ എത്തുന്നതിന് മുൻപ് തന്നെ, അതിന്റെ പൂർണ്ണമായ കഥാപശ്ചാത്തലം അടുത്തറിയാൻ ആഗ്രഹിക്കുന്ന സിനിമാ പ്രേമികൾക്കും വായനക്കാർക്കും ഈ ഓഡിയോബുക്ക് ഒരു മികച്ച വിരുന്നായിരിക്കും. ഡിജിറ്റൽ ഓഡിയോ പ്ലാറ്റ്‌ഫോമുകൾ വഴി ഉപയോക്താക്കൾക്ക് ഈ സേവനം ഇപ്പോൾ ലഭ്യമാണ്.

Summary: The legendary Greek epic “The Odyssey” has been released as an immersive audiobook narrated by Oscar-winning Hollywood icon Sir Michael Caine ahead of its upcoming film adaptation. This unique audio experience combines his majestic narration with original music and cinematic sound design to transport listeners directly into the epic tale.