സിനിമാറ്റിക് മൾട്ടി-ഷോട്ട് സ്റ്റോറിടെല്ലിംഗ് ഇനി എളുപ്പം; OpenArt ൽ ‘Seedance 2.0’ എത്തി
ഹൈ-ക്വാളിറ്റി വീഡിയോകൾ മിനിറ്റുകൾക്കുള്ളിൽ തയ്യാർ. OpenArt പ്ലാറ്റ്‌ഫോമിൽ ‘Seedance 2.0’ അവതരിപ്പിച്ചു. നിലവിൽ Teams & Enterprise ഉപയോക്താക്കൾക്കായി ഇത് ലഭ്യമാണ്. വെറുമൊരു വീഡിയോ ജനറേറ്റർ എന്നതിലുപരി, ഒരു സിനിമ സംവിധാനം ചെയ്യുന്ന അതേ കൃത്യതയോടെ ദൃശ്യങ്ങൾ ഒരുക്കാൻ ഇത് സഹായിക്കും.
ഒരു പ്രോജക്ടിൽ 9 ഇമേജുകളും 3 വീഡിയോകളും 3 ഓഡിയോ ഫയലുകളും വരെ റഫറൻസായി ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് ഇതിന്റെ പ്രധാന സവിശേഷത. ഡയറക്ടർ ലെവൽ ക്യാമറ നിയന്ത്രണങ്ങൾ (Director-level camera control) ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സിനിമാറ്റിക് മൾട്ടി-ഷോട്ട് സ്റ്റോറിടെല്ലിംഗ് വളരെ എളുപ്പത്തിൽ സൃഷ്ടിക്കാനാകും.
ആദ്യ ശ്രമത്തിൽ തന്നെ 90 ശതമാനത്തിലധികം ഉപയോഗയോഗ്യമായ ഔട്ട്പുട്ടുകൾ (Usable Output)ലഭിക്കും സമയം ലാഭിക്കാൻ ഇത് വലിയ രീതിയിൽ സഹായിക്കും. ദൃശ്യങ്ങളിലെ ചലനങ്ങളും വസ്തുക്കളുടെ പ്രതികരണങ്ങളും റിയലിസ്റ്റിക് ആയിരിക്കും.
നിലവിൽ annual Teams പ്ലാനിന് 60% വരെ വാർഷിക ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Summary : OpenArt has introduced Seedance 2.0, an advanced AI video tool designed to create high-quality cinematic videos within minutes. It supports multiple reference inputs, including images, videos, and audio, along with director-level camera controls for precise storytelling.With over 90% usable output on the first attempt and realistic motion rendering, the tool significantly speeds up video production workflows.