സിനിമാറ്റിക് വിഷ്വൽസ് ഇനി ആർക്കും നിർമ്മിക്കാം. ‘സീഡൻസ് 2.0’ (Seedance 2.0) ഇപ്പോൾ ആഗോളതലത്തിൽ ലഭ്യം
സിനിമാറ്റിക് നിലവാരത്തിലുള്ള വീഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന സീഡൻസ് 2.0 (Seedance 2.0) ഇനി ആഗോളതലത്തിൽ ലഭ്യം. മുവാപി (Muapi) എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഇതിന്റെ എപിഐ (API) സേവനങ്ങൾ ഇപ്പോൾ ലഭിക്കുന്നത്. ക്രിയേറ്റീവ് ഏജൻസികൾക്കും AIഫിലിം മേക്കേഴ്സിനും ഇതൊരു പുതിയ തുടക്കമാണ്.
ലളിതമായ ടെക്സ്റ്റിലൂടെ അതിവേഗം വീഡിയോകൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. (text to video) നിലവിലുള്ള വീഡിയോകൾ പ്രോംപ്റ്റുകൾ നൽകി എഡിറ്റ് ചെയ്യാനും ഒരു വീഡിയോയുടെ ദൈർഘ്യം തടസ്സങ്ങളില്ലാതെ വർദ്ധിപ്പിക്കാൻ സാധിക്കും. ഇമേജുകളെ ഉയർന്ന നിലവാരമുള്ള വീഡിയോകളാക്കി മാറ്റാം(Image to Video). വീഡിയോകളിലെ വാട്ടർമാർക്കുകൾ നീക്കം (watermark removel) ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
5 സെക്കൻഡ് വീഡിയോയ്ക്ക് ഏകദേശം 0.60 ഡോളർ (ഏകദേശം 50 രൂപ) എന്ന നിരക്കിലാണ് ഇതിന്റെ സേവനം ആരംഭിക്കുന്നത്. വീഡിയോയുടെ ഗുണനിലവാരം കൂടുന്നതിനനുസരിച്ച് നിരക്കിലും മാറ്റമുണ്ടാകും. മറ്റ് പല പ്ലാറ്റ്ഫോമുകളും ഇപ്പോഴും സീഡൻസ് 2.0 സപ്പോർട്ട് ചെയ്യുന്നില്ല എന്നതിനാൽ മുവാപിയിലൂടെ ഇത് ഉപയോഗിക്കുന്നത് ക്രിയേറ്റർമാർക്ക് വലിയൊരു മുൻതൂക്കം നൽകും.
Summary : Seedance 2.0, a production-level AI video model, is now globally available through Muapi, offering powerful tools for creators and agencies. It enables fast text-to-video generation, video editing with prompts, seamless video extension, image-to-video conversion, and even watermark removal. With pricing starting at around $0.60 for a 5-second video, it provides a competitive edge as many platforms still do not support Seedance 2.0.