ഇന്ത്യയുടെ സ്വന്തം AI കരുത്ത്;ഹൈ-സെക്യൂരിറ്റി മേഖലകൾക്കായി Sarvam AIയുടെ ‘CHANAKYA’ വരുന്നു

ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ടപ്പായ Sarvam AI പുതിയ പ്ലാറ്റഫോമായ ‘ചാണക്യ’ (Chanakya) അവതരിപ്പിച്ചു. അതീവ സുരക്ഷയും വിശ്വാസ്യതയും ആവശ്യമായ സർക്കാർ സ്ഥാപനങ്ങൾക്കും വൻകിട സംരംഭങ്ങൾക്കും വേണ്ടിയുള്ള AI പരിഹാരങ്ങൾ നൽകാനാണ് ‘ചാണക്യ’ ലക്ഷ്യമിടുന്നത്.

പൊതു ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കാൻ കഴിയാത്ത സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കം.

പൊതുവായ ഇന്റർനെറ്റ് സൗകര്യമില്ലാത്ത സുരക്ഷിതമായ നെറ്റ്‌വർക്കുകളിൽ (Air-gapped) പോലും ഈ എഐ സിസ്റ്റം പ്രവർത്തിക്കും. തന്ത്രപ്രധാനമായ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ഇത് സഹായിക്കും. വിവിധ തരത്തിലുള്ള ഡാറ്റകൾ ഒരേസമയം വിശകലനം ചെയ്യാനും കൃത്യമായ ഫലങ്ങൾ നൽകാനും സാധിക്കും. രാജ്യത്തിന്റെ സുരക്ഷാ മേഖലയ്ക്കും വൻകിട വ്യവസായങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ‘ഡ്യൂവൽ യൂസ്’ (Dual-use) സാങ്കേതികവിദ്യയാണിത്.

ഇതിന് മുമ്പ് കമ്പനി ‘Sarvam-30B’, ‘Sarvam-105B’ എന്നീ സ്വന്തം എഐ മോഡലുകളും അവതരിപ്പിച്ചിരുന്നു. കൂടാതെ OCR, ട്രാൻസ്ലേഷൻ, ഡബ്ബിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന Sarvam Vision, Sarvam Dub, Indus ആപ്പ്, AI സ്മാർട്ട് ഗ്ലാസായ Sarvam Kaze എന്നിവയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. B2B മോഡലിൽ എന്റർപ്രൈസുകളും സർക്കാർ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള വളർച്ചയാണ് കമ്പനിയുടെ ലക്ഷ്യം.

റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപകരായ Nvidia, HCLTech, Accel എന്നിവരുമായി 250 മുതൽ 300 മില്യൺ ഡോളർ വരെ നിക്ഷേപം സമാഹരിക്കാൻ കമ്പനി പ്രാഥമിക ചർച്ചകൾ നടത്തുന്നുവെന്നാണ് സൂചന. ഈ നീക്കം ഇന്ത്യയിൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ എഐ ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Summary : Sarvam AI has launched “Chanakya,” a new platform focused on delivering secure and reliable AI solutions for government institutions and large enterprises. The system is designed to work in air-gapped environments without relying on public cloud infrastructure, ensuring high data security and supporting multi-modal analysis for critical sectors. With plans to raise $250–300 million from investors like Nvidia, HCLTech, and Accel, the move is expected to strengthen India’s sovereign AI ecosystem.