യാത്രയ്ക്കിടയിലും ജോലി തീർക്കാം;ജെൻസ്പാർക്ക് ‘റിയൽടൈം വോയ്സ്’ എത്തി
തിരക്കേറിയ ജീവിതത്തിനിടയിൽ സമയം ലാഭിക്കാൻ പുത്തൻ വഴിയുമായി ജെൻസ്പാർക്ക്. കാറിലിരുന്ന് യാത്ര ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ഓഫീസ് ജോലികൾ ഫോണിലൂടെ സംസാരിച്ചു തീർക്കാൻ സഹായിക്കുന്ന ‘റിയൽടൈം വോയ്സ്’ (Realtime Voice) ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. പൂർണ്ണമായും ‘ഹാൻഡ്സ് ഫ്രീ’ ആയി ഇനി കാര്യങ്ങൾ നീക്കാം.
നിങ്ങളുടെ ഷെഡ്യൂൾ പരിശോധിക്കാനും ഇമെയിലുകൾ അയക്കാനും മെസേജുകൾക്ക് മറുപടി നൽകാനും വെറും സംഭാഷണത്തിലൂടെ സാധിക്കും. ഏതെങ്കിലും വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനോ ഡാറ്റ വിശകലനം ചെയ്യാനോ (Data Analysis) ഈ എഐ സഹായിക്കും. ഓഫീസിൽ എത്തുന്നതിന് മുൻപ് തന്നെ പ്രസന്റേഷൻ സ്ലൈഡുകൾ തയ്യാറാക്കാൻ, ജെൻസ്പാർക്കിനോട് നിർദ്ദേശിക്കാം. നിങ്ങളുടെ മൂഡിന് അനുയോജ്യമായ പാട്ടുകൾ പ്ലേ ചെയ്യാനും യാത്ര ആസ്വാദ്യകരമാക്കാനും ഈ AI അസിസ്റ്റന്റിന് കഴിയും.
ലൊക്കേഷനിലേക്ക് യാത്ര ചെയ്യുമ്പോൾ തന്നെ സ്ക്രിപ്റ്റുകളിൽ മാറ്റം വരുത്താനോ, ടീമിന് നിർദ്ദേശങ്ങൾ നൽകാനോ ജെൻസ്പാർക്ക് റിയൽടൈം വോയ്സ് ഏറെ പ്രയോജനപ്പെടും.
Summary : Genspark Realtime Voice lets users handle work tasks hands-free while driving by simply speaking. It can manage schedules, send emails, analyze data, and even create presentations in real time. The AI also enhances travel by playing music and helping users collaborate with their team on the go.