ദിവസവും 8 കോടി രൂപ നഷ്ടം; ഡിസ്‌നിയെ ഞെട്ടിച്ച് സോറയുടെ പടിയിറക്കം! Open AI യിൽ സംഭവിച്ചതെന്ത്?

AI വീഡിയോ നിർമ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയ Open AI യുടെ സോറ (Sora) അപ്രതീക്ഷിതമായി നിർത്തലാക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാൾ സ്ട്രീറ്റ് ജേർണൽ (WSJ) നടത്തിയ അന്വേഷണത്തിലാണ് സോറയുടെ പതനത്തിന് പിന്നിലെ സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങൾ വെളിപ്പെട്ടത്.

സോറ പ്രവർത്തിപ്പിക്കാൻ മാത്രം ഒരു ദിവസം ഏകദേശം 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) Open AIയ്ക്ക് ചിലവാകുന്നുണ്ടായിരുന്നു. ഇതിന് ആവശ്യമായ കമ്പ്യൂട്ടിംഗ് പവർ (Compute Power) താങ്ങാവുന്നതിലും അധികമായിരുന്നു. ഡിസ്‌നിയുമായി (Disney) ഏകദേശം 100 കോടി ഡോളറിന്റെ (1 Billion USD) കരാറിലാണ് സോറ ഏർപ്പെട്ടിരുന്നത്. എന്നാൽ സോറ നിർത്തലാക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിന് വെറും ഒരു മണിക്കൂർ മുൻപ് മാത്രമാണ് ഡിസ്‌നി ഈ വിവരം അറിഞ്ഞത്. ഇതോടെ ഇരു കമ്പനികളും തമ്മിലുള്ള ബന്ധം ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്.

‘Sora 3’ എന്ന പുതിയ പതിപ്പിന്റെ ട്രെയിനിംഗ് ആരംഭിക്കാൻ പോകുന്ന സമയത്താണ് പ്രോജക്ട് നിർത്തലാക്കിയത്. Soraയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ചിപ്പുകൾ പിന്നീട് ‘Spud’ എന്ന കോഡ് നെയിമിലുള്ള പുതിയ എഐ മോഡലിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ആന്ത്രോപ്പിക്കിന്റെ (Anthropic) മുന്നേറ്റത്തെ തടയാൻ കോഡിംഗ്, എന്റർപ്രൈസ് മേഖലകളിലെ പുതിയ ടൂളുകൾക്കാണ് ഓപ്പൺഎഐ ഇപ്പോൾ മുൻഗണന നൽകുന്നത്. മാർക്കറ്റിംഗ്, വിഷ്വൽ ഇഫക്റ്റ് (VFX) ജോലികൾക്കായി ഡിസ്‌നിയുമായി ചേർന്ന് സോറയുടെ ഒരു എന്റർപ്രൈസ് പതിപ്പ് പരീക്ഷിച്ചു വരുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത തീരുമാനം. വലിയ ചെലവും കമ്പ്യൂട്ടിംഗ് ആവശ്യകതയും കാരണം, എഐ പ്രോജക്ടുകൾ നിലനിർത്തുന്നത് കമ്പനികൾക്ക് കൂടുതൽ സങ്കീർണ്ണമാകുന്നുവെന്നതും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Summary : Sora by OpenAI was reportedly shut down due to massive costs, burning nearly $1 million per day and requiring heavy compute resources. The decision surprised Disney, which was informed less than an hour before the shutdown despite ongoing collaboration on an enterprise version. Resources from Sora were redirected to a new model called “Spud,” as OpenAI shifts focus toward coding and enterprise AI to compete with Anthropic.