Claude ഇനി യൂട്യൂബ് കാണും!വിഡിയോകൾ കണ്ട് വിവരങ്ങൾ കൈമാറാൻ ക്ലോഡ് റെഡി

AI മോഡലായ ക്ലോഡ് (Claude) ഇനി വെറുമൊരു ടെക്സ്റ്റ് ചാറ്റ്ബോട്ട് മാത്രമല്ല. യൂട്യൂബിലെ വിഡിയോകൾ തിരയാനും അവയിലെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാനുമുള്ള ശേഷി ഇനി ക്ലോഡിന് സ്വന്തം. ‘Algrow’ എന്ന അത്യാധുനിക ടൂൾ ക്ലോഡുമായി നേരിട്ട് ബന്ധിപ്പിച്ചതോടെ ഏറ്റവും പുതിയ യൂട്യൂബ് വിവരങ്ങൾ നൽകാൻ ഇനി ക്ലോഡിന് സാധിക്കും.

തത്സമയം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന യൂട്യൂബ് ഡാറ്റ ക്ലോഡിന് ലഭ്യമാകും. വിഡിയോകൾ കാണാതെ നൽകുന്ന പഴയ രീതിയിലുള്ള (Generic Slop) വിവരങ്ങൾക്ക് പകരം, ഓരോ വിഡിയോയിലെയും കണ്ടെന്റ് കൃത്യമായി മനസ്സിലാക്കി മറുപടി നൽകാൻ ഇനി ക്ലോഡിന് കഴിയും.

യൂട്യൂബിൽ ഓരോ സെക്കന്റിലും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന വിഡിയോ വിവരങ്ങൾ ക്ലോഡിന് ലഭ്യമാകും. വിഡിയോയുടെ കണ്ടെന്റ് നേരിട്ട് വിശകലനം ചെയ്യുന്നത് വഴി വിവരങ്ങളുടെ കൃത്യത വർദ്ധിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ ഉൾപ്പെട്ട വിഡിയോകൾ ക്ലോഡ് വഴി തന്നെ സെർച്ച് ചെയ്തും കണ്ടെത്താം.

ഇനി നിങ്ങളുടെ ക്രിയേറ്റീവ് വർക്കുകൾക്ക് റെഫറൻസ് വിഡിയോകൾ കണ്ടെത്താനോ, വൈറൽ കണ്ടന്റുകൾ വിശകലനം ചെയ്യാനോ ക്ലോഡിനോട് ആവശ്യപ്പെട്ടാൽ മതി. വിഡിയോ ലിങ്കുകൾ നൽകി അവയുടെ സംഗ്രഹം (Summary) തയ്യാറാക്കാനും ഇത് ഏറെ ഉപകരിക്കും.

Summary : Claude is no longer just a text chatbot, as it can now search and analyze YouTube videos using the integrated Algrow tool.
It can access real-time video data, understand content directly, and provide more accurate insights instead of generic responses.
This upgrade allows users to find relevant videos, analyze trends, and generate summaries, making it a powerful tool for research and creative work.