നിങ്ങൾ പറയുന്നത് പോലെ ആടും പാടും! ‘LemonSlice-2.1’ ഇന്ററാക്റ്റീവ് അവതാറുകൾ എത്തി

Lemon Slice AI വികസിപ്പിച്ച ഇന്ററാക്റ്റീവ് എഐ അവതാർ പ്ലാറ്റ്‌ഫോമിന്റെ പുതിയ പതിപ്പായ LemonSlice-2.1, 2പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും നൂതനമായ ഇന്ററാക്റ്റീവ് AI Avatar മോഡൽ എന്ന ഖ്യാതിയോടെയാണ് ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. വെറുമൊരു ചിത്രം നൽകിയാൽ അതിനെ നിമിഷങ്ങൾക്കുള്ളിൽ സംസാരിക്കാനും അഭിനയിക്കാനും കഴിവുള്ള ഒരു ലൈവ് വീഡിയോ അവതാറായി മാറ്റാൻ ഇതിന് സാധിക്കും.

നിങ്ങളുടെ അവതാറിനെക്കൊണ്ട് കൈവീശിക്കാണിക്കാനോ (Wave), ദേഷ്യപ്പെടാനോ (Get Angry), നൃത്തം ചെയ്യാനോ (Dance) തത്സമയം ആവശ്യപ്പെടാം. (Real-time Interaction) പ്രൊഫഷണൽ ഹെഡ്‌ഷോട്ടുകൾ മുതൽ കാർട്ടൂണുകളും പെയിന്റിംഗുകളും വരെ ഈ എഐ സെക്കന്റുകൾക്കുള്ളിൽ ചലിക്കുന്ന രൂപങ്ങളാക്കി മാറ്റും.

മുഖഭാവങ്ങൾ മാത്രമല്ല, കൈകളുടെ ചലനങ്ങളും ശരീരഭാഷയും അങ്ങേയറ്റം സ്വാഭാവികമായി അവതരിപ്പിക്കാൻ LemonSlice-2.1-ന് കഴിയും. നിങ്ങളുടെ വെബ്സൈറ്റിലോ ആപ്പിലോ ഈ അവതാറുകളെ ഉൾപ്പെടുത്താൻ സഹായിക്കുന്ന എപിഐ (API) സൗകര്യവും ലഭ്യമാണ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 100 ഡെവലപ്പർമാർക്ക് 100 ഡോളർ ക്രെഡിറ്റ്സ് സൗജന്യമായി ലഭിക്കും.

ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ, ഗെയിമിംഗ്, കസ്റ്റമർ സർവീസ്, വിർച്ച്വൽ അസിസ്റ്റന്റുകൾ തുടങ്ങിയ മേഖലകളിൽ ഈ ടൂൾ വലിയ സഹായമാകും. ഷൂട്ടിംഗിന് പോകേണ്ടതില്ല എന്നതും ഏത് കഥാപാത്രത്തെയും ഇഷ്ടാനുസരണം നിയന്ത്രിക്കാം എന്നതും പ്രൊഡക്ഷൻ കോസ്റ്റ് ഗണ്യമായി കുറയ്ക്കുന്നു.

Summary : Lemon Slice AI has launched LemonSlice-2.1, an advanced interactive AI avatar model that can turn images into real-time, expressive video avatars. It allows users to control avatars with actions like waving, dancing, and showing emotions, with highly realistic body language and facial expressions. With API integration and free credits for early developers, the tool is set to transform content creation, gaming, and virtual assistant experiences while reducing production costs.