മനുഷ്യന് പകരം AI വന്നാൽ ‘നികുതി’ നൽകണം! ഹോളിവുഡിൽ പുതിയ നിയമപോരാട്ടവുമായി SAG-AFTRA
സിനിമാ നിർമ്മാണ രംഗത്ത് മനുഷ്യരായ അഭിനേതാക്കൾക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നീക്കവുമായി ലോകത്തിലെ അഭിനേതാക്കളുടെ സംഘടനയായ SAG-AFTRA (Screen Actors Guild – American Federation of Television and Radio Artists). AI അഭിനേതാക്കളെ ഉപയോഗിക്കുമ്പോൾ ലാഭിക്കുന്ന തുക അഭിനേതാക്കളുടെ പെൻഷൻ, ആരോഗ്യ ഫണ്ടുകളിലേക്ക് ‘നികുതി’യായി അടയ്ക്കണമെന്നാണ് സംഘടനയുടെ പുതിയ നിർദ്ദേശം.
കുറഞ്ഞ ചിലവിൽ AI പെർഫോമറുകളെ ഉപയോഗിച്ച് മനുഷ്യരെ ഒഴിവാക്കുന്നത് തടയാനാണ് ഈ നീക്കം. 2026 കരാർ ചർച്ചകളുടെ ഭാഗമായി AI ടാസ്ക് ഫോഴ്സ് തയ്യാറാക്കിയ ഈ പ്രമേയം പ്രകാരം, ഒരു മനുഷ്യ നടന് നൽകേണ്ടി വരുമായിരുന്ന ശമ്പളത്തിന് തുല്യമായ തുക സ്റ്റുഡിയോകൾ creen Actors Guild-Producers Pension and Health Plans ഫണ്ടിലേയ്ക്ക് നൽകേണ്ടി വരും. പ്രധാന വേഷങ്ങൾ (Principal roles), പശ്ചാത്തലത്തിലുള്ളവർ (Background performers), വോയ്സ് ആർട്ടിസ്റ്റുകൾ എന്നിവർക്ക് പകരം AI ഉപയോഗിച്ചാൽ ഈ നിയമം ബാധകമാകും.
AI ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം ഇല്ലാതാക്കുക വഴി മനുഷ്യരായ കലാകാരന്മാരുടെ ജോലി സംരക്ഷിക്കുക എന്നതാണ് യൂണിയന്റെ ലക്ഷ്യം.എന്നാൽ ഈ നിർദ്ദേശത്തിന് ചില പരിമിതികളും ഉണ്ട്. യൂണിയൻ കരാറിൽ ഉൾപ്പെടാത്ത പ്രൊഡക്ഷനുകൾക്കും അമേരിക്കയ്ക്ക് പുറത്തുള്ള നിർമാണങ്ങൾക്കും ഇത് ബാധകമല്ല. കൂടാതെ, ക്രൗഡ് സീനുകളിൽ ഉപയോഗിക്കുന്ന എഐ പശ്ചാത്തല കഥാപാത്രങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ നിർദ്ദേശം അന്തിമ കരാറിൽ ഉൾപ്പെടുമോ എന്നത് സ്റ്റുഡിയോകളുടെ സാമ്പത്തിക നിലയും യൂണിയൻ അംഗങ്ങളുടെ നിലപാടും അനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുക.
SAG-AFTRA has proposed a new policy requiring studios to pay the equivalent salary of AI-replaced actors into pension and health funds.
The move aims to remove the financial incentive of using AI performers instead of human artists and protect jobs in the industry.
However, the proposal has limitations, as it only applies to union-covered productions and excludes some AI uses like background crowd scenes.