ഒരു പ്രോംപ്റ്റിൽ നിന്ന് 20 സെക്കൻഡ് വീഡിയോ; OpenArt -ൽ Smart Shot അവതരിപ്പിച്ചു
GPT Image-2, Seedance 2.0 സാങ്കേതികവിദ്യകളുടെ കരുത്തിൽ പ്രവർത്തിക്കുന്ന Smart Shot OpenArt – ൽ ലോഞ്ച് ചെയ്തു. സിനിമാ സംവിധായകർക്കും പരസ്യ നിർമ്മാതാക്കൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഒരൊറ്റ പ്രോംപ്റ്റിൽ നിന്ന് പ്രൊഫഷണൽ നിലവാരത്തിലുള്ള 10 മുതൽ 20 സെക്കൻഡ് വരെയുള്ള വീഡിയോകൾ ഇത് തയ്യാറാക്കി നൽകും.
നിങ്ങൾ നൽകുന്ന ആശയത്തിനനുസരിച്ച് കഥാപാത്രങ്ങൾ, ബാക്ക്ഗ്രൗണ്ട് , സ്റ്റോറിബോർഡ്, ക്യാമറ ആംഗിളുകൾ എന്നിവ ഇത് സ്വയം പ്ലാൻ ചെയ്യുന്നു. വെറുമൊരു വീഡിയോ എന്നതിലുപരി വൈഡ് ഷോട്ടുകൾ (Wide), ക്ലോസപ്പുകൾ (Close-up), കട്ടവേകൾ (Cutaways) എന്നിവ ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത ഒരു സീൻ തന്നെ ഇത് നൽകുന്നു.
എല്ലാ ഫ്രെയിമുകളിലും കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ ഒരേപോലെ നിലനിർത്താൻ (Consistency) സാധിക്കുമെന്നത് ഇതിന്റെ വലിയൊരു നേട്ടമാണ്. സിനിമാ നിർമ്മാണത്തിനോ പരസ്യങ്ങൾക്കോ നേരിട്ട് ഉപയോഗിക്കാൻ കഴിയുന്നത്ര ഉയർന്ന നിലവാരത്തിലുള്ള ഔട്ട്പുട്ടാണ് സ്മാർട്ട് ഷോട്ട് വാഗ്ദാനം ചെയ്യുന്നത്.
Summary : Smart Shot, powered by GPT Image-2 and Seedance 2.0, is now available on OpenArt, enabling users to generate 10–20 second production-ready cinematic videos from a single prompt. It automatically plans characters, environments, camera angles, and multi-shot sequences while maintaining strong character consistency across frames for professional filmmaking and advertising use.