AI ഫിലിംമേക്കിങ് രംഗത്ത് തൊഴിലവസരങ്ങൾ
ക്രിയേറ്റീവ് എഐ AI ഫിലിംമേക്കിങ് രംഗത്ത് തൊഴിലവസരം. AIസാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമാ നിർമ്മാണവും വീഡിയോ ക്രിയേഷനും നടത്തുന്ന പ്രമുഖ സ്ഥാപനമായ ResounAI, പുതിയ പ്രോജക്റ്റുകളിലേക്ക് നിയമനം നടത്തുന്നു. ക്രിയേറ്റീവ് എഐ രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. മെയ് മാസത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളെയാണ് കമ്പനി തേടുന്നത്.
1. എഐ വീഡിയോ ക്രിയേറ്റർമാർ / ഫിലിം മേക്കേഴ്സ് (30 ഒഴിവുകൾ)
- ശമ്പളം:മാസം ₹30,000 വരെ
- ലൊക്കേഷൻ : Hybrid, Bangalore-based office
- യോഗ്യത: എഐ ഇമേജ്/വീഡിയോ മോഡലുകൾ ഉപയോഗിക്കാനുള്ള അറിവ്, ബേസിക് എഡിറ്റിംഗ് (Premiere Pro).
- ചുമതലകൾ: സ്ക്രിപ്റ്റ് വിശകലനം, എഐ വഴി ദൃശ്യങ്ങൾ നിർമ്മിക്കൽ, ദിവസേന 3 മിനിറ്റ് വരെ ഉപയോഗപ്രദമായ കണ്ടന്റ് തയ്യാറാക്കൽ.
2. ക്രിയേറ്റീവ് ഡയറക്ടർ / എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ (5 ഒഴിവുകൾ)
- ശമ്പളം: മാസം ₹45,000–₹55,000.
- യോഗ്യത: എഐ സിനിമാ നിർമ്മാണത്തിൽ പൂർണ്ണമായ അറിവ്, ടീം മാനേജ്‌മെന്റ് കഴിവ്.
- ചുമതലകൾ: 6 പേരടങ്ങുന്ന ടീമിനെ നയിക്കുക, ക്വാളിറ്റി ചെക്കിംഗ് (QC), ടീമിന് പരിശീലനം നൽകുക.
3. വീഡിയോ എഡിറ്റർമാർ (6 ഒഴിവുകൾ – Remote)
- ശമ്പളം: സ്കില്ലിന് അനുസരിച്ച് നിശ്ചയിക്കും. (Work from Home
- ചുമതലകൾ: വെർട്ടിക്കൽ വീഡിയോ സ്റ്റോറിടെല്ലിങ്, പേസിംഗ്, സൗണ്ട് മിക്സിംഗ് എന്നിവയിൽ വൈദഗ്ധ്യം
4. പ്രോജക്റ്റ് മാനേജർ (1 ഒഴിവ്)
- ശമ്പളം: മാസം ₹60,000 വരെ. ബാംഗ്ലൂർ (Hybrid)
- യോഗ്യത: 40 പേരടങ്ങുന്ന മുഴുവൻ ക്രിയേറ്റീവ് ടീമിനെയും ഏകോപിപ്പിക്കാൻ കഴിവുള്ള മാനേജർ. മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ.
- ചുമതലകൾ:പ്രൊഡക്ഷൻ ഷെഡ്യൂൾ പാലിക്കുക, ടീമുകൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുക, ടൂളുകളുടെയും ബജറ്റിന്റെയും കൃത്യമായ ട്രാക്കിംഗ് ഉറപ്പാക്കുക, ക്ലയന്റ് കമ്മ്യൂണിക്കേഷൻ.
തുടക്കത്തിൽ ഒരു മാസത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് സ്ഥിരം ജോലിയായി മാറുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ മെയ് മാസത്തിൽ ജോലിയിൽ പ്രവേശിക്കണം.
അപേക്ഷിക്കേണ്ട വിധം:താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റയും (CV) ചെയ്ത വർക്കുകളുടെ പോർട്ട്‌ഫോളിയോയും താഴെ കാണുന്ന വിലാസത്തിൽ അയക്കുക.
WhatsApp: +91 9336900693
Email: prithavi@resounai.com
ചുരുങ്ങിയ സമയത്തിനുള്ളിൽ നിയമനം പൂർത്തിയാക്കേണ്ടതിനാൽ നേരത്തെ അപേക്ഷിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും.
Summary : ResounAI is hiring for multiple roles in AI filmmaking and video creation, including AI video creators, creative directors, editors, and a project manager, with opportunities in Bangalore and remote positions. Salaries range up to ₹60,000, and candidates are expected to join in May, initially on a one-month contract with potential for full-time conversion. Applicants must submit their CV and portfolio quickly, as early applications will be prioritized due to urgent hiring needs.