ഭാവിയിലെ എഐ സിനിമാപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാൻ ഹിഗ്സ്ഫീൽഡ്; ‘ഫിലിം മേക്കർ ഗ്രാൻഡ്’ പ്രഖ്യാപിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ അവസരമൊരുക്കി ഹിഗ്സ്ഫീൽഡ് (Higgsfield). 1,00,000-ത്തിലധികം സൗജന്യ ക്രെഡിറ്റുകൾ (100,000+ credits) വിജയികൾക്ക് നൽകുന്ന ‘ഹിഗ്സ്ഫീൽഡ് ഫിലിം മേക്കർ ഗ്രാന്റ്’ (Higgsfield Filmmaker Grant) പ്രഖ്യാപിച്ചു.
നിങ്ങൾ ഒരു പ്രൊഫഷണൽ ഡയറക്ടറോ, ആർട്ടിസ്റ്റോ, അല്ലെങ്കിൽ ഇതുവരെ എഐ ടൂളുകൾ തൊട്ടുപോലുമില്ലാത്ത ഒരു തുടക്കക്കാരനോ ആയിക്കൊള്ളട്ടെ, കഴിവ് മാത്രമാണ് ഈ മത്സരത്തിലെ ഏക യോഗ്യത.
നിങ്ങൾ ഏറ്റവും മികച്ച ഒരു ഷോറീൽ (അത് എഐ ഉപയോഗിച്ചോ അല്ലാതെയോ ചെയ്തതാകാം) തയാറാക്കുക. https://higgsfield.ai/filmmaker-grant എന്ന വെബ്സൈറ്റ് വഴി ജൂലൈ 29-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. ഭാവിയിലെ എഐ ഫിലിം മേക്കർമാർക്ക് മികച്ച പരിശീലനം നൽകുകയും, സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമ സ്വപ്നം കാണുന്ന പുതിയ ആളുകളെ കണ്ടെത്തുകയുമാണ് ഈ ഗ്രാന്റിലൂടെ ഹിഗ്സ്ഫീൽഡ് ലക്ഷ്യമിടുന്നത്.
Sumary: Higgsfield has launched its “Filmmaker Grant” program, offering over 100,000 credits to train and empower the next generation of AI filmmakers regardless of their prior experience. Open to directors, artists, and beginners alike, applicants can submit a showreel via their official website by July 29 to be evaluated purely on creative talent.