300-ലധികം സിനിമകളിലും വെബ് സീരീസുകളിലും എഐ;വെളിപ്പെടുത്തലുമായി നെറ്റ്ഫ്ലിക്സ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സിനിമാ നിർമ്മാണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറുകയാണെന്ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് (Netflix). 2026-ൽ മാത്രം തങ്ങളുടെ 300-ഓളം സിനിമകളിലും വെബ് സീരീസുകളിലും ജനറേറ്റീവ് എഐ (Generative AI) സാങ്കേതികവിദ്യകൾ ഉപയോഗിച്ചതായി നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗവും പോസ്റ്റ്-പ്രൊഡക്ഷൻ (Post-production) ഘട്ടത്തിലാണ് പ്രയോജനപ്പെടുത്തിയത്.
പരമ്പരാഗത രീതികളിൽ വൻ തുകയും സമയവും വേണ്ടിവരുന്ന പല രംഗങ്ങളും നിർമ്മിക്കാൻ എഐ സിനിമാപ്രവർത്തകരെ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സരാൻഡോസ് (Ted Sarandos) പറഞ്ഞു.
ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്താതെ തന്നെ വലിയ ജനക്കൂട്ടത്തെ സ്ക്രീനിൽ കാണിക്കാനും, ചരിത്രപരമായ യുദ്ധരംഗങ്ങൾ കൃത്യതയോടെ പുനഃസൃഷ്ടിക്കാൻ, എസ്റ്റാബ്ലിഷിംഗ് ഷോട്ടുകൾ തയാറാക്കൽ തുടങ്ങിയ കാര്യങ്ങൾക്കാണ് എഐ ഉപയോഗിചിരിക്കുന്നത്.
ഒടുവിലായി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിൽ 17 മിനിറ്റോളം ദൈർഘ്യമുള്ള എഐ എൻഹാൻസ്ഡ് (AI-enhanced) ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വിവരവും കമ്പനി വെളിപ്പെടുത്തി.
Summary: Netflix has revealed that it used generative AI across roughly 300 titles in 2026, primarily during post-production for tasks like creating crowd scenes, historical battles, and establishing shots. Co-CEO Ted Sarandos emphasized that these tools enable filmmakers to execute ambitious, complex visual sequences faster and at a fraction of the cost, as demonstrated by a recent docuseries featuring 17 minutes of AI-enhanced footage.