ഇമേജ്, വീഡിയോ, ഓഡിയോ, റോബോട്ടിക്സ് ഒരൊറ്റ എഐ മോഡലിൽ; ‘ഫ്ലക്സ് 3’ അവതരിപ്പിച്ച് ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ്
പുതിയ മൾട്ടി-മോഡൽ എഐ മോഡലായ ‘ഫ്ലക്സ് 3′ (FLUX 3) ബ്ലാക്ക് ഫോറസ്റ്റ് ലാബ്സ് (Black Forest Labs) അവതരിപ്പിച്ചു. ഇമേജ് , വീഡിയോ, ഓഡിയോ, റോബോട്ടിക്സ് പ്രവർത്തനങ്ങൾ പ്രവചിക്കൽ (Action-Prediction) എന്നിവ ഒരൊറ്റ സിസ്റ്റത്തിൽ സമന്വയിപ്പിച്ചാണ് ഈ പുതിയ മോഡൽ തയാറാക്കിയിരിക്കുന്നത്.
ഏതൊരു വിഷ്വൽ സ്റ്റൈലിലും തികച്ചും റിയലിസ്റ്റിക്കായ വിഷ്വലുകൾ നിർമ്മിക്കാൻ ഫ്ലക്സ് 3 മോഡലിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രധാന സവിശേഷതകൾ
- യൂണിഫൈഡ് മൾട്ടി-മോഡൽ ആർക്കിടെക്ചർ: വ്യത്യസ്ത ആവശ്യങ്ങൾക്ക് വ്യത്യസ്ത എഐ മോഡലുകൾ ഉപയോഗിക്കുന്നതിന് പകരം, ഇമേജ്, വീഡിയോ, ഓഡിയോ, റോബോട്ടിക്സ് ആക്ഷനുകൾ എന്നിവ ഒരൊറ്റ നെറ്റ്വർക്കിലാണ് കമ്പനി പരിശീലിപ്പിച്ചിരിക്കുന്നത് (Jointly trained).
- ഫ്ലക്സ് 3 വീഡിയോ (FLUX 3 Video): ഫ്ലക്സ് 3-യുടെ വീഡിയോ ജനറേഷൻ ടൂൾ ഇപ്പോൾ ‘ഏർലി ആക്സസ്’ (Early access) ആയി ലഭ്യമാക്കിയിട്ടുണ്ട്.
- റോബോട്ടിക്സ് ആൻഡ് ആക്ഷൻ പ്രെഡിക്ഷൻ: വെറുമൊരു മീഡിയ ജനറേഷൻ ടൂൾ എന്നതിലുപരി, റോബോട്ടുകളുടെ ചലനങ്ങളെയും പ്രവർത്തനങ്ങളെയും മുൻകൂട്ടി പ്രവചിക്കാനും ഈ എഐ മോഡലിന് സാധിക്കും.
സിനിമാ നിർമ്മാണം, വീഡിയോ എഡിറ്റിംഗ്, വിഷ്വൽ ആർട്ട് എന്നീ മേഖലകൾക്ക് പുറമെ ഭാവിയിലെ റോബോട്ടിക്സ് സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ ഫ്ലക്സ് 3 സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Summary: Black Forest Labs has launched FLUX 3, a unified multi-modal AI model capable of handling image, video, audio, and robotics action prediction within a single architecture. Offering lifelike quality across various visual styles, the model features an early-access video generation tool and extends its action-prediction capabilities to real-world robotics in partnership with Audi and mimic.