വലിയ ബജറ്റ് വേണ്ട; ഓസ്‌കർ സ്വപ്നത്തിലേക്ക് പുതിയ വഴി

സിനിമ നിർമാണത്തിൽ AI കൂടുതൽ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, യുവ സിനിമാകാർക്ക് ഇത് പുതിയ അവസരങ്ങൾ തുറക്കുന്നതായി വിലയിരുത്തൽ. പ്രത്യേകിച്ച് സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ബജറ്റുകളില്ലാതെ തന്നെ സിനിമ നിർമ്മിക്കാൻ AI സഹായകരമാകുന്നു.
ഇതിന് ഉദാഹരണമാണ് USC-യിൽ അനിമേഷൻ പഠിക്കുന്ന 29-കാരനായ സെങ്ങിന്റെ (Zheng) അനുഭവം.
AI സഹായത്തോടെ അദ്ദേഹം “Torment” എന്ന ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം നിർമ്മിച്ചത് വെറും ഒരാഴ്ച കൊണ്ടാണ്.

ഗ്രീൻ സ്ക്രീൻ മുന്നിൽ നിന്നു തന്നെ അഭിനയിച്ച ശേഷം, സോഫ്റ്റ്വെയർ ഉപയോഗിച്ച് തന്റെ മുഖം വിവിധ കഥാപാത്രങ്ങളാക്കി മാറ്റുകയായിരുന്നു. സാധാരണ രീതിയിൽ ഷൂട്ടിംഗ് നടത്തിയിരുന്നെങ്കിൽ വളരെ ചെലവ് വരുന്ന സ്കൂൾ സെറ്റ്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ രംഗങ്ങളും AI ഉപയോഗിച്ച് എളുപ്പത്തിൽ സൃഷ്ടിക്കാനായതായി അദ്ദേഹം പറയുന്നു. വിദ്യാർത്ഥികൾക്ക് വലിയ ബജറ്റ് ഇല്ലാത്ത സാഹചര്യത്തിൽ AI വലിയ സഹായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഓസ്കാർ ജേതാവായ ഗില്ലെർമോ ഡെൽ ടോറോയെപ്പോലുള്ള (Guillermo del Toro) പ്രമുഖർ AI ഉപയോഗത്തെ തുറന്നടിച്ച് വിമർശിച്ചിട്ടുണ്ട്. എങ്കിലും AI മനുഷ്യരുടെ സൃഷ്ടിപരമായ ചിന്തയെ മാറ്റിസ്ഥാപിക്കില്ലെന്നും അത് ഒരു ഉപകരണം മാത്രമാണെന്നും സെങ്‌ അഭിപ്രായപ്പെടുന്നു. അതേസമയം AI ഉപയോഗത്തിൽ നൈതികതയും പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.എഐ ഉപയോഗിക്കുന്നത് ഒരു ‘കുറുക്കുവഴി’ അല്ലെന്ന് പ്രൊഫസർ ഡെബ്ര ഐസക്കും (Debra Isaac), സ്റ്റുഡന്റ് ഓസ്കാർ ജേതാവായ സിന്ദി ഷാങ്ങും (Xindi Zhang) പറയുന്നു. മറ്റുള്ളവരുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിലെ തെറ്റുകൾ അവർ ചൂണ്ടിക്കാട്ടുന്നു. സിന്ദി തന്റെ സിനിമയ്ക്കായി മാസങ്ങളോളം സ്വന്തം ചിത്രങ്ങൾ എഐയ്ക്ക് നൽകി അതിനെ പരിശീലിപ്പിച്ചാണ് വിഷ്വലുകൾ ഉണ്ടാക്കിയത്. AI സഹായം ഉണ്ടായാലും മികച്ച സിനിമ നിർമ്മിക്കുന്നത് എളുപ്പമല്ലെന്നും, “നല്ലതും വിലകുറഞ്ഞതും വേഗതയേറിയതുമായ സിനിമ ഒരേസമയം ഉണ്ടാകില്ല” എന്നും Zhang പറയുന്നു


Summary :AI is creating new opportunities for young filmmakers by allowing them to produce films without large budgets. A USC animation student, Zheng, created the seven-minute AI-generated short film Torment in just one week using green screen and AI tools. While some filmmakers like Guillermo del Toro criticize the technology, experts say AI is only a tool and ethical use remains important in filmmaking. 🎬🤖